സെയില്‍സ് ഈസിയാക്കാന്‍ ടുഡു ആപ്പ്

 

ബിസിനസിന്റെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് സ്ഥാപനത്തിന്റെ സെയില്‍സ് ടീമാണ്. സെയില്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ അത് സ്ഥാപത്തിന്റെയും സെയില്‍സ് ടീമിന്റെയും പുരോഗതിക്ക് ഏറെ സഹായകരമാകും. അത്തരത്തില്‍ സെയില്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്താനും ഏകോപിപ്പിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ടുഡു സെയില്‍സ് ആപ്പ്. ബംഗ്ളൂരുവിലും കൊച്ചിയിലും ആസ്ഥാനമുള്ള കിംഗ്സ് ലാബ്സിന്റെ മേധാവി അനൂപ് വൃന്ദയാണ് ടുഡു സെയില്‍സ് ആപ്പ് വികസിപ്പിച്ചത്. ഒരോ സ്ഥാപനത്തിന്റെയും വ്യത്യസ്ത ആവശ്യങ്ങള്‍ പരിഗണിച്ച് സോഫ്ട്വെയര്‍ കസ്റ്റമൈസ് ചെയ്താണ് ആവശ്യക്കാരില്‍ എത്തിക്കുന്നത്.

സെയ്ല്‍സ് ജീവനക്കാരുടെ വെര്‍ച്വല്‍ ഓഫീസായാണ് ടുഡു ആപ്പ് പ്രവര്‍ത്തിക്കുന്നത്. ടെലി സെയ്ല്‍സ്, ഷോറും സെയില്‍സ്, ഫീല്‍ഡ് സെയില്‍സ് തുടങ്ങി മൂന്നുവിഭാഗങ്ങള്‍ക്കായി വ്യത്യസ്ത രീതിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സെയില്‍സ് ജീവനക്കാരുടെ ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, കസ്റ്റമര്‍ ഓര്‍ഡര്‍ മാനേജ്മെന്റ്, സ്റ്റോക്ക് മാനേജ്മെന്റ്, ക്ലൈന്റ് ഹിസ്റ്ററി, കംപ്ലയ്ന്റ്സ്, മീറ്റിംഗ് അപ്ഡേറ്റ്സ്, യാത്രാ ചെലവുകള്‍ തുടങ്ങി സെയില്‍സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഒരു മൊബൈല്‍ ഫോണിലൂടെ സംരംഭകനും സെയില്‍സ് ജീവനക്കാരനും അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ചെറുതും വലുതുമായ കമ്പനികളുടെ സെയില്‍സിന് സഹായകരമാകുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. റീറ്റെയ്ല്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, എഡ്യുക്കേഷന്‍, മാനുഫാക്ച്ചറിംഗ്, സര്‍വീസ് തുടങ്ങി എല്ലാം മേഖലയ്ക്കും ഈ സോഫ്ട്വെയര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

സംരംഭകരെ പോലെ തന്നെ സെയില്‍സ് ജീവനക്കാരുടെ ജോലി എളുപ്പമാക്കുന്ന നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടിണ്ട്. മീറ്റിങ്ങിനുശേഷം സ്ഥാപനത്തിന് വളരെ വേഗം റിപ്പോര്‍ട്ടുകള്‍ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ജിപിഎസ് ട്രാക്കിങ്, കോള്‍ ട്രാക്കിങ്, വോയിസ് കമന്റ് അടക്കമുള്ള സംവിധാനങ്ങളുള്ള ഈ ആപ്പ്, വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്രയും എളുപ്പത്തില്‍ ഉപയോഗിക്കാനാകും. കൂടാതെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരുപോലെ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. ടുഡു ആപ്പിന്റെ ഉപഭോക്താവായ ഏതൊരു സംരംഭകനും വീട്ടിലെ സ്വന്തം മുറിയില്‍ ഇരുന്നുകൊണ്ട് സ്ഥാപനത്തിലെ സെയില്‍സ് നിയന്ത്രിക്കാനും നിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിക്കുന്നു എന്നതാണ് ടുഡു ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8880477700, വെബ്സൈറ്റ്: www.todomor.com

 

Related posts

Leave a Comment