വ്യത്യസ്ത രുചികള്‍ തേടിപോകുന്നവരും അത് ആസ്വദിച്ച് കഴിക്കുന്നവരുമാണ് മലയാളികള്‍. ആ രുചി വൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ് വിളമ്പുകയാണ് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന റെസ്റ്റോറന്റ് ശൃംഖലയായ അല്‍ബേക്ക്. കേരളത്തില്‍ ആദ്യമായി അറേബ്യന്‍ വിഭവങ്ങള്‍ അവതരിപ്പിച്ചത് അല്‍ബേക്കാണ്. 1991ല്‍, മലപ്പുറത്ത് ഒരു കല്യാണമണ്ഡപത്തോടൊപ്പം ഒരു മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റായിട്ടാണ് അല്‍ബേക്കിന്റെ ആരംഭം. മൊയ്തീന്‍കുട്ടി ഹാജിയാണ് ഈ അറേബ്യന്‍ റെസ്റ്റോറന്റിന്റെ അമരക്കാരന്‍. കെഎച്ച്ആര്‍എ (കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍) മുന്‍ സംസഥാന പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ് മൊയ്തീന്‍കുട്ടി ഹാജി.
പാരമ്പര്യത്തിന്റെ തനത് രുചി
മലബാറില്‍ തുടക്കമിട്ട അല്‍ബേക്ക് ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി ശാഖകളുള്ള റെസ്റ്റോറന്റ് ശൃംഖലയാണ്. 1997ല്‍ കോഴിക്കോട് വിമാനത്താവളത്തിലും 2000ല്‍ കോട്ടയ്ക്കലിലും 2004ല്‍ തിരൂരിലും സ്ഥാപനം പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. പിന്നീട് 2018ല്‍ ഫിസ്റ്റോ എക്‌സ്പ്രസ് എന്ന പുതിയ മോഡല്‍ അവതരിപ്പിച്ചു. മൊയ്തീന്‍കുട്ടി ഹാജിയുടെ മക്കളായ അബ്ദുള്‍ അസീസും അനിയന്‍ അബ്ദുള്‍ വഹീദും ആണ് അല്‍ബേക്കിന്റെ നിലവിലെ സാരഥികള്‍. പിതാവ് നേടിയെടുത്ത വിശ്വാസ്യതയും രുചിക്കൂട്ടും വിദേശ രാജ്യങ്ങളിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
രുചിക്കൂട്ടും വിഭവങ്ങളും
ഏറ്റവും മികച്ച സൗകര്യങ്ങളില്‍ എക്സ്പ്രസ്സ് ഔട്ട്ലെറ്റുകള്‍ ഒരുക്കി രുചിയുള്ള ഭക്ഷണം വിളമ്പാന്‍ ശ്രമിക്കുന്നു എന്നതാണ് അല്‍ബേക്കിന്റെ പ്രത്യേകത. അറേബ്യന്‍ രുചികള്‍ക്കു പുറമേ മറ്റു ഭക്ഷ്യവിഭവങ്ങളും അല്‍ബേക്കിന്റെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കി. റെസ്റ്റോറന്റുകളെ കുതിച്ചുയരുന്ന വരുമാന സ്രോതസ്സായി കാണുന്നതിനുപകരം, ആളുകള്‍ക്ക് രുചികരമായ ഭക്ഷണം വിളമ്പാനും അവരുടെ വിശപ്പിന് ഉത്തരം നല്‍കാനും അല്‍ബേക്ക് ശ്രമിക്കുന്നു. ചിട്ടയായ സമീപനവും പ്രൊഫഷണലിസവുമാണ് അല്‍ബേക്കിന്റെ വിജയ രഹസ്യം. ആഗോള ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ഈ ഗുണനിലവാരം അല്‍ബേക്ക് മിനുക്കിയെടുത്തു. ഇന്‍ഫ്യൂഷന്‍ സ്പൈസി ഫ്രൈഡ് ചിക്കന്‍, സ്‌പെഷ്യല്‍ ആന്‍ഡ് യൂണിക് ഐറ്റം, ഗ്രില്‍ഡ് ചിക്കന്റെ വിവിധ ഇനങ്ങള്‍ തുടങ്ങിയവയാണ് അല്‍ബേക്കിന്റെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍. രുചിയുള്ള ഭക്ഷണം വിളമ്പുന്നതിലൂടെ മറ്റുള്ളവരുടെ സ്നേഹവും പ്രശംസയും നേടിയെടുക്കാന്‍ അല്‍ബേക്കിന്
സാധിച്ചു. സ്ഥാപനത്തിന്റെ പ്രശസ്തമായ അറബിക് മെനു ഇതിനോടകം നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ്.
നിലവില്‍ നൂറോളം കൗണ്ടറുകള്‍ രാജ്യത്തിലെ എട്ട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നു. 2025ഓടെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അല്‍ബേക്ക്. 300 പുതിയ ഔട്ട്‌ലെറ്റുകളാണ് ദ്രുതഗതിയിലുള്ള വിപുലീകരണത്തിനായി തയാറെടുക്കുന്നത്. പുതിയ ഫിസ്റ്റോ എക്‌സ്പ്രസ് മോഡലുകള്‍ രാജ്യത്തിന്റെ പുറത്തേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ആദ്യ പടിയായി യുകെയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും സാരഥികള്‍ വ്യക്തമാക്കുന്നു.