ഇന്ത്യയുടെ ജിഡിപി (GDP) വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി ലോക ബാങ്ക്. ഇത് മൂന്നാം തവണയാണ് നിരക്ക് താഴ്ത്തുന്നത്. 20220 -23 സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍. 7.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം.
ഒരു അന്താരാഷ്ട്ര സ്ഥാപനം ഈ വര്‍ഷം ഇന്ത്യയ്ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ അനുമാനമാണിത്. ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ച അന്താരാഷ്ട്ര നാണയ നിധിയും പ്രവചനം തിരുത്തിയേക്കും. റഷ്യ-യുക്രൈന്‍ യുദ്ധം, പണപ്പെരുപ്പം, പലിശ നിരക്കിലുള്ള വര്‍ധനവ്, ഇവ മൂലം ഉണ്ടാവുന്ന ഡിമാന്‍ഡിലുള്ള ഇടിവ് തുടങ്ങിയവ 2022-23, 2023-24 കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്നാണ് സൗത്ത് ഏഷ്യ ഇക്കണോമിക് അപ്ഡേറ്റില്‍ ലോകബാങ്ക് പറയുന്നത്.