ബെന്‍സിന്റെ ഇലക്ട്രിക് കാര്‍ 2025 ഓടെ ഇന്ത്യയില്‍ നിന്നും

രാജ്യത്ത് വില്ക്കുന്ന മെഴ്സിഡീസ് ബെന്‍സിന്റെ ഇലക്ട്രിക് കാര്‍ മോഡലുകളില്‍ ഭൂരിഭാഗവും 2025 ഓടെ പ്രാദേശികമായി അംസബിള്‍ ചെയ്യും. മെഴ്സിഡീസ് പ്രാദേശികമായി നിര്‍മ്മിച്ച EV EQS 580 – യുടെ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ച പൂനെയിലുള്ള ഫാക്ടറിയില്‍ ആരംഭിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള GST ആനുകൂല്യവും പ്രാദേശിക നിര്‍മാണത്തിനുള്ള ആനുകൂല്യവും കഴിഞ്ഞ് 1.55 കോടി രൂപയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

ഇത്, ബ്രാന്‍ഡിന്റെ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്‍ S -ക്ലാസ് സെഡാന്റെ വിലയിലും കുറവാണ്. ഇന്ത്യയില്‍ ഉടന്‍ പ്രാദേശികവല്‍ക്കരിക്കാന്‍ പദ്ധതിയിടുന്ന ഏക EV മെഴ്സിഡസ് മോഡലാണ് EQS. ജര്‍മനിക്കു പുറമെ EQS സെഡാന്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യ. EQS, മെഴ്സിഡീസ് ഈ വര്‍ഷം പുറത്തിറക്കിയ രണ്ടാമത്തെ ഇലക്ട്രിക് കാറും രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം കമ്പനി പ്രാദേശികവല്‍ക്കരിച്ച പതിനാലാമത്തെ കാറുമാണ്. 2025 ഓടെ, മൊത്തം വില്‍പ്പനയുടെ നാലിലൊന്ന് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ EV -യുടെ വില്പന കൂടാന്‍ സാധ്യതയുള്ളതിനാല്‍, മെഴ്സിഡീസിന്റെ ഇലക്ട്രിക് പതിപ്പുകള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള ശേഷി കൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related posts