എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ റേസര്‍പേ. ഇഡി തങ്ങളുടെ ഫണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും റേസര്‍പേ വ്യക്തമാക്കി. നിയമവിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ റേസര്‍പേ റെയ്ഡ് ചെയ്തിരുന്നു. ഒന്നിലധികം ബാങ്കുകള്‍ വഴി അനധികൃത വ്യാപാരം നടത്തിയെന്ന ഡിസംശയത്തിന്റെ പേരിലായിരുന്നു റൈഡ് എന്ന് കമ്പനി വ്യക്തമാക്കി.
ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാറില്ലെന്നും റേസര്‍പേയുടെ വക്താവ് പറഞ്ഞു. റേസര്‍പേയുടെ ഫണ്ടുകളൊന്നും മരവിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് ലോണ്‍ ആപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകള്‍ക്ക് ശേഷം റേസര്‍പേയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും വെര്‍ച്വല്‍ അക്കൗണ്ടുകളിലുമായി സൂക്ഷിച്ചിരുന്ന 46.67 കോടി രൂപ കണ്ടെത്തി മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബര്‍ പകുതിയോടെ അറിയിച്ചിരുന്നു.
പൂനെയിലെ ഈസ്ബസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 33.36 കോടി രൂപയും ബാംഗ്ലൂരിലെ റേസര്‍പേ സോഫ്റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 8.21 കോടി രൂപയും ബാംഗ്ലൂരിലെ കാഷ്ഫ്രീ പേയ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 1.28 കോടി രൂപയും പേടിഎം പേയ്മെന്റ് സേവനങ്ങളില്‍ നിന്ന് 1.11 കോടി രൂപയും കണ്ടെത്തിയതായി ഏജന്‍സി അറിയിച്ചു.