കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യമേഖല, വിവിധ സംഘടനകള്‍ തുടങ്ങിയവയെ ഏകോപിച്ച് സംയോജിത ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ പങ്കാളികളാകാന്‍ തിരഞ്ഞെടുത്ത 20 സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സും.
ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എന്‍ഡ് ടു എന്‍ഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയര് പ്ലാറ്റ്ഫോം നല്കുന്ന സ്ഥാപനമാണ് ഹോഡോ.