ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്ബോള്‍ ലീഗ് എന്നപേരില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച്, നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ അഞ്ചു മുതല്‍ 20 വരെയാണ് ലീഗ്. പങ്കെടുക്കാനുള്ള രജിസ്ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്ബോള്‍ ക്ലബ്ബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്.
മാളിന്റെ തുറന്ന മൈതാനത്തു നടക്കുന്ന ലീഗില്‍ അഞ്ചു പേരടങ്ങുന്ന ടീമുകള്‍ക്ക് മത്സരിക്കാം. അരമണിക്കൂറാണ് സമയം. ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25,000 രൂപ, ലൂസേഴ്സ് ഫൈനലിലെ വിജയികള്‍ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്ട്രേഷന്‍ മുഖേനയോ, 9037397508 എന്ന നമ്പറില്‍ വിളിച്ചോ ടീമുകള്‍ക്ക് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 31ന് രജിസ്ട്രേഷന്‍ അവസാനിക്കും.