ഐഫോണ്‍ 14 പ്ലസ് നിര്‍മാണം നിര്‍ത്താന്‍ ആപ്പിള്‍

ഐഫോണ്‍ 14 പ്ലസിന് വിപണിയില്‍ വേണ്ടത്ര മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കാത്തതിനാല്‍ ഐഫോണ്‍ 14 പ്ലസ് നിര്‍മ്മാണം കുറച്ച് വിലയേറിയ ഐഫോണ്‍ 14 പ്രോയുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ നീക്കവുമായി ആപ്പിള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ട്രെന്‍ഡ്‌ഫോഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഫോണ്‍ 14 പ്രോ സീരീസിന്റെ ഉല്‍പ്പാദന വിഹിതം മുമ്പത്തെ 50 ശതമാനത്തില്‍ നിന്ന് മൊത്തം ഉല്‍പ്പാദനത്തിന്റെ 60 ശതമാനമായി ഉയര്‍ന്നു. ഭാവിയില്‍ ഇത് 65 ശതമാനം വരെ ഉയര്‍ന്നേക്കാം.

യുഎസിലെ വര്‍ദ്ധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തില്‍ ഐഫോണ്‍ മോഡലുകളുടെ ഡിമാന്‍ഡ് കുറയുമെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടി. റിപ്പോര്‍ട്ട് അനുസരിച്ച്, ഉല്‍പ്പാദനത്തില്‍ 14 ശതമാനം ഇടിവ് വന്ന് ഇത് 52 ദശലക്ഷം യൂണിറ്റിലേക്ക് എത്തും. ഐഫോണ്‍ 14 പ്ലസിന്റെ നിര്‍മാണം ഉടന്‍ നിര്‍ത്താന്‍ ചൈനയിലെ നിര്‍മാതാക്കളോട് ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related posts