ബ്ലൂ ടിക്കിന് പ്രതിമാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മസ്‌ക്

ട്വിറ്റര്‍ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ”ട്വിറ്ററിലെ മുഴുലന്‍ വെരിഫിക്കേഷന്‍ സംവിധാനവും നവീകരിക്കുകയാണെന്ന് ട്വിറ്റര്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇലോണ്‍ മസ്‌ക് ഒരു ട്വീറ്റില്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ എന്തൊക്കെ മാറ്റം എന്നത് മസ്‌ക് വിശദീകരിക്കുന്നില്ല. പക്ഷെ വിവിധ പാശ്ചത്യ ടെക് സൈറ്റുകള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നത് മസ്‌ക് പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ കാര്യം ചില ട്വിറ്റര്‍ ഉന്നതര്‍ തന്നെ സ്ഥിരീകരിച്ചുവെന്നാണ് ടെക്നോളജി ന്യൂസ്ലെറ്റര്‍ പ്ലാറ്റ്ഫോര്‍മറിനെ ഉദ്ധരിച്ച് വെര്‍ജ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ പ്രതിമാസം അഞ്ച് ഡോളര്‍ എങ്കിലും ട്വിറ്റര്‍ ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്ററിന് നല്‍കേണ്ടി വരും. ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും. നവംബര്‍ മുതല്‍ വ്യാപകമായ പരിശോധന ഇതില്‍ നടത്തി ബ്ലൂടിക്കിന് പണം കൊടുക്കാത്തവരെ ഒഴിവാക്കുമെന്നാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം.

Related posts