Eurobond Plywood Group is one of the top manufacturers and exporters of plywood in India. Founded 20 years back, Mr. Shajan Shah is the General Director of the group. Eurobond is known to have introduced the first European plywood technology in India. Now, Eurobond has a capacity of manufacturing 14300 square meters of plywood and related products on a daily basis. Eurobond achieved a turnover of ₹1850 Cr in 2017-18 financial year. Besides, they are expanding their workforce and increasing the production capacity at a swift pace. They are on…
Day: November 23, 2022
ഇലക്ട്രോണിക്സ് & ഹോം അപ്ലയന്‍സസ് രംഗത്ത് വിശ്വസ്ത ബ്രാന്‍ഡ്
ലോകത്ത് അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്സ് ആന്റ് ഹോം അപ്ലയന്‍സസ്. ഓരോ ദിവസവും ഈ മേഖല കൈവരിക്കുന്നതാവട്ടെ മികവുറ്റ നേട്ടങ്ങളാണ്. ഈ നേട്ടങ്ങളേയും അതിനൂതനമായ സാധ്യതകളേയും മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് ആശയം നടപ്പിലാക്കിയ സ്ഥാപനമാണ് ടെക്സോണ്‍ ടെക്നോളജൈസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്മായര് ഗ്രൂപ്പിന്റെ ഒമാനിലെ സാരഥികളില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തുക്കളും ചേര്‍ന്ന് 2019ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മസ്ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ – ലൈറ്റിങ് ബിസിനസ് രംഗത്ത് ആര്‍ജ്ജിച്ച15 വര്‍ഷത്തെ പരിചയം കൈമുതലാക്കി ജന്മനാട്ടില് ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ടെക്ടോണ്‍ ടെക്നോളജൈസ് എന്ന സ്ഥാപനവും AMION എന്ന ബ്രാന്‍ഡും. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വ്യത്യസ്തമായ ഉത്പന്നമായിരിക്കണം വിപണിയില്‍ എത്തിക്കേണ്ടത് എന്ന തീരുമാനത്തില്‍ നിന്നാണ് ബിസിനസിന്റെ ഉദയം. 2019ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹോം ബേക്കേഴ്സിനു വേണ്ട…
സൗഹൃദത്തിന്റെ സംരംഭക യാത്ര
സുഹൃത്തുക്കളായ മൂന്നുപേര്‍. നന്നേ ചെറുപ്പം മുതല്‍ യാത്രയായിരുന്നു അവരുടെ പ്രധാന ഹോബി. ഒഴിവ് സമയങ്ങളിലെല്ലാം അവര്‍ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിവസം അവരില്‍ ഒരാളുടെ മനസില്‍ ബിസിനസ് എന്ന ആഗ്രഹം മുളപൊട്ടി. സ്വന്തമായൊരു ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി ആയിരുന്നു മനസ് നിറയെ. ഏറെ സാധ്യതകളുള്ള മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ഈ രംഗത്ത് ചുവടുവെക്കാന്‍ അവര്‍ തീരുമാനിച്ചു. അശോക് എബ്രഹാം, സച്ചിന് ജോര്‍ജ്ജ്, ബിലിജിന് ബെന്നി എന്നിവര്‍ സംരംഭക ലോകത്തേക്ക് കടന്നുവന്നത് ഇങ്ങനെയാണ്. സ്കൂള്‍, കോളേജ് പഠനകാലത്ത് ടൂറുകള്‍ ഓര്‍ഗനൈസ് ചെയ്തിരുന്ന അശോകും സച്ചിനും പഠന ശേഷം ദീര്‍ഘകാലം ട്രാവല്‍ ഏജന്റുമാര്‍ ആയിരുന്നു. അങ്ങനെ നിരവധി യാത്രകള്‍ക്ക് നേതൃത്വം വഹിച്ച അനുഭസമ്പത്ത് ട്രാവല്‍സ് ആരംഭിക്കാന്‍ പ്രചോദനമായി. അശോകിന്റെ മനസിലാണ് ട്രാവല്‍സ് എന്ന ആശയം ആദ്യം ഉടലെടുത്തത്. ഉറ്റസുഹൃത്തായ ബിലിജിനോട് കൂടി കാര്യം പറഞ്ഞപ്പോള്‍ കൂടെ…
ഫാഷന്‍ വസ്ത്ര വിപണിയില്‍ വിജയമായി പര്‍പ്പിള്‍ ഡിസൈന്‍
ബുട്ടീക് എന്ന ആശയം കേരളത്തില്‍ വന്നതോടെയാണ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. ഇത് കേരളത്തിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും വസ്ത്ര വിപണിയെയും മാറ്റിമറിച്ചു. പുതിയകാലത്തിന്റെ ഓളത്തില്‍ വസ്ത്രസങ്കല്‍പ്പങ്ങള്‍ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും ഇടവേളയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഫാഷന്റെ ഈ ലോകത്തേക്കുള്ള കടന്നുവരവ് ഒരു സംരംഭകയുടെ തലവരതന്നെ മാറ്റിമറിച്ചു. കുട്ടിക്കാലം മുതല്‍ മനസില്‍ കൂടുകൂട്ടിയ സ്വപ്നത്തിന് ഊടുംപാവും നെയ്താണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശിനി ദേവിക ഉണ്ണികൃഷ്ണന് ഫാഷന്‍ രംഗത്തേക്ക് കടക്കുന്നത്. ഏറെ സാധ്യതയുള്ളതും മികച്ച വരുമാനം നേടാന്‍ കഴിയുന്നതപുമായ കോസ്റ്റ്യൂം ഡിസൈന്‍ രംഗമായിരുന്നു ദേവികയുടെയും സ്വപ്നം. സ്കൂള്‍ പഠനകാലത്ത് ക്രാഫ്റ്റ് വര്‍ക്കുകള്‍ മികച്ച രീതിയില്‍ ചെയ്തിരുന്ന ദേവിക സംസ്ഥാനതല മത്സരങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ അനുഭവസമ്പത്തും ഫാഷന്‍ ലോകത്തേക്കുള്ള കടന്നുവരവിന് ദേവികയ്ക്ക് കരുത്തേകി. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും പ്ലസ്ടു കഴിഞ്ഞ് മറ്റുമേഖല തിരഞ്ഞെടുക്കാതെ ഫാഷന്‍ ഡിസൈനിങ്ങിനു ചേര്‍ന്നപ്പോള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍…
സംരംക്ഷണത്തിന്റെ അവസാന വാക്കായി വി ക്ലീന്‍ കെമിക്കല്‍സ്
ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പ്രധാനമാണ് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വവും. പേരിന് ഒരു വൃത്തിയാക്കല്‍ മാത്രമല്ല, അതിനായി തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളിലും ഗുണമേന്മ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും സാധിക്കൂ. ഗുണമേന്മയുള്ള ക്ലീനിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും മികവു പുലര്‍ത്തുന്ന ഒരു സ്ഥാപനമുണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ – വി ക്ലീന്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെയും വിദേശത്തേയും കെമിക്കല്‍ എക്സ്പെര്‍ട്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 2008ല്‍ ആരംഭിച്ച വി ക്ലീന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സ്പെഷ്യാലിറ്റി ക്ലീനിങ് പ്രൊഡക്ടുകളുടെ ഉത്പാദന രംഗത്ത് മികവോടെ മുന്നേറുകയാണ്. വ്യക്തി ശുചിത്വത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധം പരിസ്ഥിതി സൗഹൃദ ശുചീകരണ ഉത്പന്നങ്ങളുടെ വിപണി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാധ്യത മുന്നില്‍കണ്ട് ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധരുടെ കൂട്ടായ്മയില്‍ പിറന്ന…
വിദേശത്ത് വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമിടുന്നവര്‍ക്ക് സഹായവുമായി ഇന്‍ഫിനിറ്റി പ്ലസ്
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. പ്ലസ്ടു പഠനശേഷം വിദേശത്ത് ഉപരിപഠനവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് പുതുതലമുറക്കാര്. വിദേശവിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ മലയാളികള്‍ കൂടുതലായി വിദേശത്ത് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പഠനം, ജോലി, ജോലി കിട്ടിയാല്‍ അവിടെ സ്ഥിരതാമസം ഇതാണ് മിക്കവരുടെയും ആഗ്രഹം. ഈ സാഹചര്യത്തില്‍ വിദേശവിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേവനമികവുകൊണ്ട് ശ്രദ്ധേയമായ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഇന്‍ഫിനിറ്റി പ്ലസ് സ്റ്റഡി എബ്രോഡ് ആന്റ് ഇമിഗ്രേഷന്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ് ലണ്ടനിലെ…
കേരളത്തിലെ എമര്‍ജിങ് ബ്രാന്‍ഡുകളില്‍ ഒന്നായി ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്
സാങ്കേതികവിദ്യയുടെ വളര്‍ച്ച ലോകത്താകമാനം സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. ദിനംപ്രതി നിരവധി മാറ്റങ്ങള്‍ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഡിജിറ്റല്‍ ജോലികളുടെ പ്രാധാന്യവും വര്‍ധിപ്പിച്ചു. ചെറുകിട സംരംഭകര്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ ആശ്രയിക്കുന്നു. ഏതൊരു സംരംഭത്തെയും മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്ന ശക്തമായ ചാലകമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. പഴയ മാര്‍ക്കറ്റിങ് രീതികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് ബിസിനസിനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സാധ്യത മുന്നില്‍ കണ്ട് കോഴിക്കോട് സ്വദേശി ടോണി മാത്യു ആരംഭിച്ച ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് കേരളത്തിലെ മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിങ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളില്‍ മികവുറ്റതാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ടോണി 2018 ലാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കുന്നത്. കരിയറിലെ ആദ്യകാലങ്ങളില്‍ കണ്ടന്റ് റൈറ്റര്‍,…
ആശയമുണ്ടോ? എങ്കില്‍ ഹാപ്പിയാകാം സാജിനെപോലെ!
ആശയം മികച്ചതാണെങ്കില്‍, അത് പ്രാവര്‍ത്തികമാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു സംരംഭകനാകാന്‍ സാധിക്കുമോ? നിസംശയം പറയാം ആര്‍ക്കും തുടങ്ങാം ഒന്നാന്തരമൊരു ബിസിനസ്. കോട്ടയം കുറവിലങ്ങാട് സ്വദേശി സാജ് ഗോപി സ്വന്തം പാഷനെ മുറുകെ പിടിച്ചാണ് സംരംഭക ലോകത്തേക്ക് എത്തിയതും അത് വിജയിപ്പിച്ചതും. ആരും കൈകടത്താത്ത, അത്ര പരിചിതമല്ലാത്ത കോക്ക്ടെയില്‍ ബാര്‍ടെന്‍ഡിങ് എന്ന ആശയം സാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മാസം മികച്ച വരുമാനമാണ് ബാര്‍ടെന്‍ഡിങ്ങിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ബാര്‍ടെന്‍ഡിങ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുന്നവര്‍ ഉണ്ടാകാം. പക്ഷെ സാജിന് ഇത് ജീവിത മാര്‍ഗമാണ്. വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരമുള്ള ബാര്‍ടെന്‍ഡിങ് ഈ അടുത്തകാലത്താണ് കേരളത്തില്‍ സുപരിചിതമായത്. ഇന്ന് ആഘോഷങ്ങളുട മുഖച്ഛായ തന്നെ മാറി. വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങളിലും അടിമുടി മാറ്റം വന്നു. കോക്ക്ടെയില്‍ കൗണ്ടറുകള്‍ ഭക്ഷണ സംസ്ക്കാരത്തിന്റെ ഭാഗമായി. പ്രീമിയം ബാറുകളിലും പ്രീമിയം ഹോട്ടലുകളിലും മാത്രമാണ് ആദ്യ കാലത്ത് കോക്ക്ടെയില്‍…
Keeping fashion and tradition together makes Kerala Saree Boutique unique
Kerala culture and tradition is sustained by the Malayalees. Traditional dresses of Kerala are all about purity and elegance. It reflects the rich Malayali culture. Women’s minds have always been very much attached to the concept of saree. Sweta Venugopal, Mini Krishnan and Arathy Murali are three women who have achieved entrepreneurial success by capitalizing on the endless possibilities of that love for sarees. They are natives of Shornur, Palakkad. They have became entrepreneurs due to the lockdown during the Covid era. When they were stuck at home during the…
ലോകം ചുറ്റി നേടിയ സംരംഭക വിജയം
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമാണെങ്കില്‍ അത് നടക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ, അത് ശരിവെക്കുന്നതാണ് ഇര്‍ഷാദിന്റെ സംരംഭക ജീവിതം. കോവിഡും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധിയാണ് ഇദ്ദേഹത്തെ ഒരു സംരംഭകനാക്കി മാറ്റിയത്്. പഠനത്തിനുശേഷം ഏറെ ആഗ്രഹിച്ചു നേടിയ ജോലി കോവിഡില്‍ കൈവിട്ടുപോയപ്പോള്‍ സ്വപ്നതുല്യമായ കാര്യങ്ങളാണ് ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ ബുക്കിങ്ങിന്റെ അമരക്കാരനാണ് ഇരുപത്തിയഞ്ചുകാരനായ ഇര്‍ഷാദ്. ഇഷ്ടപ്പെട്ട യാത്രകളെ കഷ്ടപ്പെട്ട് സ്വന്തമാക്കുന്നവരാണ് നമ്മളില്‍ ഏറിയപങ്കും. അങ്ങനെ ഇഷ്ടപ്പെട്ടു നടത്തിയ യാത്രകളിലൂടെ സ്വന്തമായൊരു ട്രാവല്‍ കമ്പനി ഇര്‍ഷാദ് സ്വന്തമാക്കി. യാത്രാ പ്രേമികള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനമാണ് യാത്രാ ബുക്കിങ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആസ്ഥാനമായി മൂന്ന് വര്‍ഷം മുന്‍പാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റായിരുന്ന ഇര്‍ഷാദിന്റെ ഉന്നത വിദ്യാഭ്യാസമൊക്കെ കോയമ്പത്തൂരിലായിരുന്നു. പഠനകാലത്ത് വീട്ടില്‍ പറയാതെ ചെറിയ യാത്രകള്‍ പോകുമായിരുന്ന ഇര്‍ഷാദിന്റെ…