സംരംക്ഷണത്തിന്റെ അവസാന വാക്കായി വി ക്ലീന്‍ കെമിക്കല്‍സ്

ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പ്രധാനമാണ് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വവും. പേരിന് ഒരു വൃത്തിയാക്കല്‍ മാത്രമല്ല, അതിനായി തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളിലും ഗുണമേന്മ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും സാധിക്കൂ. ഗുണമേന്മയുള്ള ക്ലീനിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും മികവു പുലര്‍ത്തുന്ന ഒരു സ്ഥാപനമുണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ – വി ക്ലീന്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെയും വിദേശത്തേയും കെമിക്കല്‍ എക്സ്പെര്‍ട്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 2008ല്‍ ആരംഭിച്ച വി ക്ലീന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സ്‌പെഷ്യാലിറ്റി ക്ലീനിങ് പ്രൊഡക്ടുകളുടെ ഉത്പാദന രംഗത്ത് മികവോടെ മുന്നേറുകയാണ്.

വ്യക്തി ശുചിത്വത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധം

പരിസ്ഥിതി സൗഹൃദ ശുചീകരണ ഉത്പന്നങ്ങളുടെ വിപണി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാധ്യത മുന്നില്‍കണ്ട് ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധരുടെ കൂട്ടായ്മയില്‍ പിറന്ന നൂതന ഉത്പന്നങ്ങളുടെ ശ്രേണിയാണ് വി ക്ലീന്‍ കെമിക്കല്‍സ്. വ്യക്തിഗത ഉപഭോക്താക്കള്‍ക്കു പുറമേ, സ്ഥാപനങ്ങള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവര്‍ക്കായി നിര്‍മിച്ചിട്ടുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളാണ് വി ക്ലീന്‍ വിപണിയിലെത്തിക്കുന്നത്. ആശുപത്രികള്‍, ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍, ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ശുചീകരണം പ്രധാന വെല്ലുവിളിയാണ്. ഇതിനെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ക്ലീന്‍ ആരംഭിച്ചത്. ഈ മേഖലയിലെ വിദഗ്ധരുമായി ദീര്‍ഘകാലം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 2008ല്‍ യുഎഇയില്‍ നിന്ന് പ്രവാസിയായിരുന്ന ഉമറും വിദഗ്ധരുടെ ഒരു സംഘവും ചേര്‍ന്നാണ് ഈ സ്ഥാപനത്തിന് രൂപം നല്‍കിയത്.

ഓരോ ഉത്പന്നവും വിപിണിയില്‍ എത്തുമ്പോള്‍ അതിനു പിന്നിലെ കാഴ്ചപ്പാട് ആ ഉത്പന്നം ഒരു ബ്രാന്‍ഡായി മാറുക എന്നതാണ്. വി ക്ലീന്‍ കെമിക്കല്‍സിന്റെ വലിയ ലക്ഷ്യമായിരുന്നു ഇത്. അനുഭവ സമ്പത്ത്, പ്രതിബദ്ധത, വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ആ നേട്ടം ചുരുങ്ങിയ കാലം കൊണ്ട് അവര്‍ നേടുകയും ചെയ്തു. ആശുപത്രികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ഷോറൂമുകള്‍, വിദ്യാഭ്യാസ, ബിസിനസ് സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഫ്ളോര്‍ ക്ലീനര്‍, ടോയ്ലെറ്റ് ക്ലീനര്‍, ഡ്രെയിന്‍ ക്ലീനര്‍, വാഷിങ് പൗഡര്‍, വാഷിങ് ലിക്വിഡ്, ഫിനോയില്‍, ഹാന്‍ഡ് വാഷ്, പെറ്റ് ഷാംപൂ, കാര്‍ വാഷ് ഷാംപൂ, എയര്‍ ഫ്രഷ്നേഴ്സ് തുടങ്ങി നൂറ്റിഅമ്പതിലധികം ഉത്പന്നങ്ങള്‍ വി ക്ലീന്‍ കെമിക്കല്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ട്.

ഗുണനിലവാരവും ഉപഭോക്താക്കളുടെ അഭിപ്രായവും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് സഹായകമായി. അങ്ങനെ ഇന്ത്യന്‍ വിപണിയിലും വി ക്ലീന്‍ പ്രവേശിച്ചു. യുഎഇയില്‍ നിന്നുള്ള ഇറക്കുമതിക്കു പുറമെ 2014ല്‍ കോട്ടയത്ത് ഉത്പാദന കേന്ദ്രവും ആരംഭിച്ചു. കേരളത്തില്‍ എല്ലാ ജില്ലകളിലും വി ക്ലീനിന് ഇന്ന് ഡീലര്‍മാര്‍ ഉണ്ട്. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യം വര്‍ദ്ധിച്ചതിനാല്‍ നൂതനമായ കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച്
ഇന്ത്യയിലുടനീളം വി ക്ലീന്‍ കെമിക്കല്‍സിന്റെ ആധിപത്യം ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തമാസം മുതല്‍ ഉത്പന്നങ്ങളുടെ സാനിധ്യം ദക്ഷിണേന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Vclean Chemicals Pvt Ltd
Vclean Building
Kanjirapally, Kottayam, Kerala
www.vcleanchemicals.com
WhatsApp 9562370008
Customer care
04828 270069/79/89i
instagram-vcleanchemicals

 

Related posts