വീടായാലും ഓഫീസായാലും മനസ്സിനിണങ്ങിയ ഇന്റീരിയര്‍ സമ്മാനിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ഇന്റീരിയര്‍ മനോഹരമാകണമെങ്കില്‍ അവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രൊഡക്റ്റുകള്‍ മികച്ചതാവണം. പ്രീമിയം ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് ധൈര്യപൂര്‍വം തെരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് തിരുവനന്തപുരം കണ്ണമ്മൂലയില്‍ പ്രവര്‍ത്തിക്കുന്ന സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ വിവിധ ശ്രേണികളിലുള്ള വാള് പേപ്പര്‍, ബ്ലയിന്റ്സ്, കര്ട്ടന്, വുഡന്‍ ഫ്ളോറിങ് തുടങ്ങി എല്ലാവിധ ഇന്റീരിയര്‍ ഫര്‍ണിഷിങ് പ്രോഡക്റ്റുകളും ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉമേഷ് എന്ന യുവസംരംഭകനാണ് സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രമുഖ കമ്പനിയുടെ സാനിറ്ററി വെയര്‍ ഡിവിഷനില്‍ ഏരിയ സെയില്‍സ് മാനേജറായിരുന്ന ഉമേഷ്, ഇന്റീരിയര്‍ ഫര്‍ണിഷിങ് മേഖലയുടെ അവസരങ്ങള്‍ കണ്ടറിഞ്ഞാണ് സ്വന്തമായൊരു സംരംഭം ആരംഭിച്ചത്. 2017ല്‍ ആരംഭിച്ച സ്ഥാപനം കുറഞ്ഞകാലം കൊണ്ടാണ് ഫര്‍ണിഷിങ് പ്രൊഡക്റ്റുകള്‍ സംബന്ധിച്ച അവസാന വാക്കായി മാറിയത്. കസ്റ്റമറിന്റെ ബജറ്റിനിണങ്ങിയതും ഗുണനിലവാരത്തില്‍…
Day: November 24, 2022
വ്യവസായശാലകൾക്ക് കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്ടുകളുമായി കോയിനേഴ്സ് എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനകാലത്ത് തൃശൂര്‍ സ്വദേശികളായ റോബിന് തോമസ് പ്രദീപ് കെ വിജയനും ഒന്നിച്ചൊരു ബിസിനസ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അത് യാഥാര്‍ഥ്യമായത് മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2011ലാണെന്നു മാത്രം. പ്രവാസി ജീവിതത്തില്‍ നിന്ന് ആര്‍ജിച്ച അറിവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി ഈ സുഹൃത്തുക്കള്‍ കോയിനേഴ്സ് എഞ്ചിനീയറിങ് എന്ന സംരംഭം പടുത്തിയര്‍ത്തി. വ്യത്യസ്തമായ ഈ സംരംഭ ആശയം അതിന്റെ വ്യത്യസ്തത കൊണ്ടുതന്നെ വിജയപാതയില്‍ മുന്നോട്ടാണ്. തൃശൂര്‍ കൊടുങ്ങല്ലൂരുള്ള വെക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് കോയിനേഴ്സ് എഞ്ചിനീയറിങ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ ശാലകള്‍ക്ക് ആവശ്യമായ കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്റ്റുകളുടെ നിര്‍മാണമാണ് പ്രധാനമായും ഇവര്‍ ചെയ്യുന്നത്. 5 ലക്ഷത്തോളം രൂപ ഇന്‍വെസ്റ്റ് ചെയ്ത്,ചെറിയ രീതിയിലുള്ള പ്രോജക്ടുകള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു കോയിനേഴ്സ് എഞ്ചിനിയറിങിന്റെ തുടക്കം. നിലവില്‍ Steel product manufacturing for industries, Bulk material handling system,…
സ്വപ്ന ഭവനങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പമുണ്ട് ഇന്‍സൈറ്റ്
സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചൊരു വീട്, അത് യാഥാര്‍ഥ്യമാക്കുക.. ഇതെല്ലാം ഏതൊരാളിന്റെയും ആഗ്രഹമാണ്. ആഗ്രഹ സാഫല്യത്തിനായി കഷ്ടപ്പെട്ട് സമ്പാദിച്ചും കടംവാങ്ങിയും വീട് നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ കമ്പനികളുടെ പിഴവുകള്‍ ഒന്നുകൊണ്ടുമാത്രം കൃത്യസമയത്ത് പണികള്‍ പൂര്‍ത്തിയാകാറില്ല. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമുണ്ട്.് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഇന്ന് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ ആഗ്രഹത്തിനൊപ്പം നില്ക്കുന്നവര് വിരളമാണ്. ഇന്ന് ഇതെല്ലാം പഴങ്കഥയായി മാറിയിരിക്കുന്നു. സുന്ദര ഭവനം സ്വപ്നം കാണുന്ന, അത് കൃത്യസമയത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉറപ്പുള്ള ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ 2009 ലാണ് ഇന്‍സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുക വഴി കേരളത്തിലെ ഏറ്റവും മികച്ച ഗൃഹ നിര്‍മാതാക്കളില്‍ ഒന്നായി ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി വളര്‍ന്നു. ട്രെന്‍ഡിങ് ഹോമുകള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍മിച്ചു നല്കി കണ്‍സ്ട്രക്ഷന്‍ രംഗത്ത് മുന്‍ നിരയിലെത്തിയ ഈ സ്ഥാപനത്തിന്റെ അമരക്കാരന് ഹരി എം…
ജ്യോതിഷവുമായി സംയോജിച്ച് ലൈഫ് കോച്ചിങ്
വേദങ്ങളെ അടിസ്ഥാനമാക്കി നിര്‍വചിക്കപ്പെട്ടതാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും അടിസ്ഥാനമാക്കിയുള്ള സമ്പ്രദായമാണിത്. ആധുനിക ലോകത്ത് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും തേടുന്നത് പലപ്പോഴും ജ്യോതിഷത്തില്‍ നിന്നാണ്. ദൈവികമായ ജ്യോതിഷത്തെ ജീവിത നിഷ്ഠയായി കൊണ്ടുപോകുകയും അതിനെ ലൈഫ് കോച്ചിങുമായി സംയോജിപ്പിച്ച് ഈ മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വമാണ് മനീഷ് സുബ്രമണ്യ വാര്യര്‍. ഏറ്റുമാനൂര്‍ കുറുമുള്ളൂറുള്ള പുരാതന ജ്യോതിഷ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഇരുപത്തിരണ്ട് വര്‍ഷത്തിലധികമായി വേദിക് ആസ്ട്രോളജിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ വാസ്തു ശാസ്ത്രം, ഫേസ് റീഡിങ്, ജെം സ്റ്റോണ്‍ സജഷന്‍, എനര്‍ജി ഹീലിങ്, എനര്‍ജി റീഡിങ്, സ്പേസ് എനര്‍ജി, ന്യൂമറോളജി, ഔറ, പ്രാണയാമം തുടങ്ങി വിവിധ സേവങ്ങളും നല്‍കുന്നുണ്ട്. യോഗ, മെഡിറ്റേഷന്‍, പ്രാണയാമം എന്നിവയില്‍ പരിശീലനവും നല്കുന്നു. നിലവില്‍ ഏറ്റുമാനൂരിലും എറണാകുളത്തുമാണ് പ്രധാന ജ്യോതിഷ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. www.astrowarrier.webs.com എന്ന…
സംരംഭകര്‍ക്ക് ഐടി അധിഷ്ഠിത സേവനങ്ങളുമായി കോര്മൈന്റ്സ്
ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രചാരം സര്‍വമേഖലയിലും സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. പ്രത്യേകിച്ച് ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇടപെടല്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിനുശേഷം ബിസിനസ് മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഐടി അധിഷ്ഠിത സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരിലേക്ക് ബിസിനസ് എത്തിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ സംരംഭകര്‍ ഉപയോഗിക്കുന്നത്. സംരംഭങ്ങളുടെ വളര്‍ച്ചക്ക് ഏറെ സഹായിക്കുന്ന ഐടി സേവനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇടുക്കി സ്വദേശി ജിനോ സേവ്യര്‍ ആരംഭിച്ചതാണ് കോര്മൈന്റ്സ് (coreminds) എന്ന സ്ഥാപനം, കേരളത്തിലെ വിശ്വസനീയമായ ഐടി കമ്പനികളില്‍ ഒന്ന്. ബി ടെക് ബിരുദധാരിയായ ജിനോ സേവ്യര്‍ പഠനശേഷം ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്വന്തമായി ഒരു സംരംഭമായിരുന്നു മനസ് നിറയെ. അങ്ങനെ 2012…
കാലത്തിനൊപ്പം കരുത്താര്‍ജ്ജിച്ച് ടാപ്കോ
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് ടാപ്കോയുടെ ചരിത്രം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കളിമണ്‍ ഓടുകള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്ന കാലം. ആ കാലത്താണ് കാര്‍ഷിക വൃത്തിയില്‍നിന്ന് കാലത്തിനനുസരിച്ച് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ അര്ജുനന് എന്ന ദീര്‍ഘദര്‍ശി കളിമണ്‍ ഓടുകള്‍ക്ക് പേരുകേട്ട തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് S N Clay Works ആരംഭിക്കുന്നത്. വെറും അഞ്ച് ജോലിക്കാരുമായി ആരംഭിച്ച ഒരു ചെറു സംരംഭം, ഉത്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും സേവനവും ഉറപ്പാക്കിയതുമൂലം വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരളത്തിന് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ 1990ല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജോലിക്കാരുടെ എണ്ണം അറുപതിലേക്ക് ഉയരുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അച്ഛന് തുടങ്ങിവച്ച വ്യവസായത്തില്‍ മകന് അനീഷും സജീവ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ അനീഷ്…
പേപ്പറില്‍ തീര്‍ത്ത സംരംഭക വിജയം
പേപ്പര്‍ ഒരു നിസാരക്കാരനല്ല. ഒരു പേപ്പറിന്റെ എത്രയെത്ര വകഭേദങ്ങള്‍ ആണ് നമ്മള് ദിവസേന ഉപയോഗിക്കുന്നത്.പേപ്പര്‍ നാപ്കിന്സ് , ടോയ്ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത രൂപങ്ങള്‍.ഇതൊക്കെ ഉപയോഗിക്കുന്നതിനിടയില്‍ ഇതിലൊളിഞ്ഞിരിക്കുന്ന മികച്ചൊരു സംരംഭകത്തെ കുറിച്ച് എത്രപേര്‍ ചിന്തിക്കും? എന്നാല്‍ അങ്ങനെ ചിന്തിച്ച രണ്ട് വനിതകള്‍ ഉണ്ട്. അശ്വതി ഷിംജിത്തും മിഥിലയും. വ്യവസായത്തില്‍ പിന്നില്‍ നില്ക്കുന്ന വയനാടില്‍,De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റിലൂടെ ഒരു പുതു ചരിത്രം കുറിക്കാന്‍ യാത്ര തിരിച്ച സുഹൃത്തുക്കള്‍ . തുടക്കം? കേരളം – തമിഴ്നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘമ കേന്ദ്രമായ വയനാട് ഒരു വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടം എന്ന തിരിച്ചറിവാണ് ഇത്തരം ഒരു യൂണിറ്റിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം വ്യവസായ…
Gateway to Financial Freedom
Financial independence is the dream of every individual. Being financially free means to manage all your expenses on your own and thus supporting yourself without a pay cheque or being dependent on anyone else. Not all people in a society can get employed to generate an income for themselves. The homemakers, college students, retired professionals, etc. have their own limitations to be able to go for a job and earn on a monthly basis. Even for professionals who are going for a nine to five job, the monthly income at…
വിദേശത്ത് ഉപരിപഠനമോ? ജോലിയോ ?ഒപ്പമുണ്ട് അനിക്സ്
വിദേശത്ത് മികച്ച യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനവും മികച്ച ജോലിയും എതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ നല്ല യൂണിവേഴ്സിറ്റികളും നല്ല കോഴ്സുകളും കണ്ടെത്തുകയെന്നതാണ് ശ്രമകരം. ഈ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളതും ഇതിനകംതന്നെ വിശ്വാസ്യത നേടിയെടുത്തതുമായ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ. അത്തരത്തില്‍ ഒരു സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിക്സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി. അലക്സ് തോമസും ഭാര്യ ആനി ജോസഫും ചേര്‍ന്ന് 2006ല്‍ കണ്ണൂരിലാണ് അനിക്സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുന്നത്. അനിക്സ് ഇന്ന് പത്തിലധികം ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളില്‍ ഒന്നായി മാറിയിട്ടുണ്ട്. നടപടിക്രമങ്ങളിലെ സുതാര്യതയും വേഗമേറിയ പ്രോസസിങും പ്ലേസ്മെന്റിലെ ഉറപ്പുമാണ് അനിക്സിനെ ഏറ്റവും വിശ്വസനീയമായ കണ്‍സള്‍ട്ടന്റാക്കി മാറ്റിയത്. വിദ്യാര്‍ഥികളുടെ അഭിരുചിക്കും തൊഴില്‍ സാധ്യതകള്‍ക്കും ഉതകുന്ന കോഴ്സ് തെരഞ്ഞെടുത്ത് നല്കുന്നു എന്നതാണ് അനിക്സിന്റെ ഒരു സവിശേഷത. യോഗ്യത…
ഇംഗ്ലീഷ് പഠിക്കാന്‍ സഹായവുമായി ഇംഗ്ലീഷ് ഹബ്ബ്
കരിയര്‍ ഏതുമാകട്ടെ, വിജയം കൈയ്യെത്തി പിടിക്കാന്‍ ഇംഗ്ലീഷ് ഭാഷ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആത്മവിശ്വാസം നേടിയെടുക്കാനും ഇംഗ്ലീഷിനെ കൈപ്പിടിയില്‍ ഒതുക്കാനും സഹായിക്കുന്ന കംപ്ലീറ്റ് ഓണ്‍ലൈന്‍ ഇംഗ്ലീഷ് ലേണിങ് സൊലൂഷനാണ് ENGLISH HUB. ലോകത്ത് എവിടെ ആയാലും ഏതൊരാള്‍ക്കും സൗകര്യപ്രദമായ സമയത്ത് വാട്ടസ്ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് ENGLISH HUB. ISO 9001-2015 കമ്പനിയായ ENGLISH HUB, UK കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്നു. Study Method & Medium of Study ENGLISH HUB ല്‍ വാട്ട്സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, കോളിങ് ആക്റ്റിവിറ്റി എന്നീവയിലൂടെയാണ് പഠനം. ഡെയിലി സെഷന് വാട്ട്സ്ആപ്പിലൂടെയാണ് സ്റ്റുഡന്‍സിന് ലഭിക്കുന്നത്. വാട്ട്സ്ആപ്പിലൂടെ ലഭിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തും ഇരുന്ന് പഠിക്കാന്‍ സാധിക്കും. ഇംഗ്ലീഷ് ഭാഷ സംസാരിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ് അതിനാല്‍ കോളിങ് ആക്റ്റിവിറ്റിയും സ്റ്റുഡന്‍സിന്റെ…