ഇന്റീരിയര്‍ മനോഹരമാക്കാന്‍ സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ് 

വീടായാലും ഓഫീസായാലും മനസ്സിനിണങ്ങിയ ഇന്റീരിയര്‍ സമ്മാനിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ഇന്റീരിയര്‍ മനോഹരമാകണമെങ്കില്‍ അവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രൊഡക്റ്റുകള്‍ മികച്ചതാവണം. പ്രീമിയം ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് ധൈര്യപൂര്‍വം തെരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് തിരുവനന്തപുരം കണ്ണമ്മൂലയില്‍ പ്രവര്‍ത്തിക്കുന്ന സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ വിവിധ ശ്രേണികളിലുള്ള വാള്‍ പേപ്പര്‍, ബ്ലയിന്റ്സ്, കര്‍ട്ടന്‍, വുഡന്‍ ഫ്ളോറിങ് തുടങ്ങി എല്ലാവിധ ഇന്റീരിയര്‍ ഫര്‍ണിഷിങ് പ്രോഡക്റ്റുകളും ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉമേഷ് എന്ന യുവസംരംഭകനാണ് സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രമുഖ കമ്പനിയുടെ സാനിറ്ററി വെയര്‍ ഡിവിഷനില്‍ ഏരിയ സെയില്‍സ് മാനേജറായിരുന്ന ഉമേഷ്, ഇന്റീരിയര്‍ ഫര്‍ണിഷിങ് മേഖലയുടെ അവസരങ്ങള്‍ കണ്ടറിഞ്ഞാണ് സ്വന്തമായൊരു സംരംഭം ആരംഭിച്ചത്.

2017ല്‍ ആരംഭിച്ച സ്ഥാപനം കുറഞ്ഞകാലം കൊണ്ടാണ് ഫര്‍ണിഷിങ് പ്രൊഡക്റ്റുകള്‍ സംബന്ധിച്ച അവസാന വാക്കായി മാറിയത്. കസ്റ്റമറിന്റെ ബജറ്റിനിണങ്ങിയതും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിപുലമായ നിര തന്നെ സീബ്ര ലൈന്‍സ് സൊലൂഷന്‍സില്‍ ലഭ്യമാണ്. കൂടാതെ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ കരവിരുതില്‍ സൃഷ്ടിച്ച ത്രീഡി-ഡിജിറ്റല്‍ വാള്‍പേപ്പറുകളുടെ ഓള്‍ കേരള ഡിസ്ട്രീബ്യൂട്ടറാണ് സീബ്ര ലൈന്‍സ് സൊലൂഷന്‍സ്. അതുപോലെ തിരുവനന്തപുരം ജില്ലയിലെ ഇന്റീരിയര്‍ ഫ്‌ളോറിങിന്റെ ഏറ്റവും വലിയ കലക്ഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിസൈനിലും നിറത്തിലുമുള്ള കര്‍ട്ടനുകള്‍, ബ്ലയിന്റ്സ്, മോസ്‌ക്കിറ്റൊ നെറ്റ് എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ഫര്‍ണിച്ചറുകളുമായി ചേര്‍ന്നു നില്‍ക്കുന്ന ഫര്‍ണിഷിങ് ഉത്പന്നങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കാന്‍ സാധിക്കും. മാത്രമല്ല പ്രൊഡക്റ്റുകളുടെ തെരഞ്ഞെടുപ്പിന് സഹായിക്കാനായി വിദഗ്ധരായ ജീവനക്കാരുടെ ഒരു ടീം തന്നെ ഇവിടെയുണ്ട്. മികച്ച വില്‍പ്പനാന്തര സേവനവും സ്ഥാപനം ഉറപ്പുനല്‍കുന്നു. പഴയ കെട്ടിടങ്ങളുടെ അകത്തളങ്ങള്‍ മനോഹരമാക്കാന്‍ പൊലൂഷന്‍ വളരെ കുറഞ്ഞ രീതിയിലുള്ള ഗ്രീന്‍ ഗാര്‍ഡ് സര്‍ട്ടിഫൈഡ് പ്രൊഡക്റ്റുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയും സ്ഥാപനത്തിന്റെ മാത്രം പ്രത്യേകതയാണ്.

ബ്രാന്‍ഡഡ് കമ്പനികളില്‍ നിന്നും ഇന്റീരിയര്‍ ഫര്‍ണിഷിങ് ഉത്പന്നങ്ങള്‍ നേരിട്ടു വാങ്ങുന്നതിനാല്‍ മിതമായ വിലയില്‍ ക്വാളിറ്റി പ്രൊഡക്റ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സീബ്ര ലൈന്‍സ് സൊലൂഷന്‍സിന് സാധിക്കുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് ലോകത്ത് ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും പുത്തന്‍ പ്രൊഡക്റ്റുകള്‍ പരിചയപ്പെടുത്താനും ഇവര്‍ മുന്‍പിലുണ്ട്. കേരളത്തിലെ എല്ലാം ജില്ലകളിലും നിലവില്‍ സേവനം ലഭ്യമാണ്. അധികം വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായും സീബ്ര ലൈന്‍സ് സൊലൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഉമേഷ് എല്‍ ടി വ്യക്തമാക്കുന്നു.

Zebra Lines Interior Solutions
Tc 13/1130 Kannanmoola
Medical College P.O
Trivandrum-695011
Ph: 7994549001, 7994549002
E-mail: zebralinestvm.kerala@gmail.com

Related posts