കേരള ബാങ്കിന്റെ ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഇതിന്റെ സുപ്രധാന കടമ്പകള്‍ പൂര്‍ത്തിയായി. വിരല്‍ത്തുമ്പില്‍ എല്ലാസൗകര്യങ്ങളും ലഭ്യമാകുന്നവിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് മൊബൈലില്‍ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ പദ്ധതികളും മനസിലാക്കാന്‍ കഴിയുന്ന 2023 വര്‍ഷത്തെ കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററില്‍ രാവിലെ അദ്ദേഹം പതാക ഉയര്‍ത്തി.
ബാങ്ക് ഭരണ സമിതിഅംഗം അഡ്വ.പുഷ്പദാസ്, ബോര്‍ഡ് ഒഫ് മാനേജ്മെന്റ് അംഗം അഡ്വ.മാണി വിതയത്തില്‍, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്, ജനറല്‍ മാനേജര്‍ ഡോ.എന്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.