രാജ്യത്തെ ഇ കൊമേഴ്സ് മേഖല ഉത്സവസീസണിൽ 500,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ഉത്സവ വിൽപ്പനക്ക് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നിയമനം വർദ്ധിപ്പിക്കുകയാണ്. ഇതുവരെ ഏകദേശം 300,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, ദീപാവലി വരെ 500,000-ത്തിലധികം തൊഴിലവസരങ്ങൾ കൂടി വരുമെന്ന് ടീം ലീസിന്റെ റിപ്പോർട്ട് പറയുന്നു. ജോബ്സ് ആൻഡ് പ്രൊഫഷണൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ അപ്ന ഡോട്ട് കോമിലും ഉത്സവ സീസൺ കാരണം ഇ-കൊമേഴ്സ് ഗിഗ് തൊഴിലാളികളുടെ ഡിമാൻഡ് വർധിച്ചു. ഗിഗ് തൊഴിലാളി കളുടെ ആവശ്യം ടയർ 2, ടയർ 3 നഗരങ്ങളിലും 40 ശതമാനം വർധിച്ചിരുന്നു,ഡെലിവറി തൊഴിലാളികൾക്കും ഉയർന്ന ഡിമാൻഡുണ്ട്. അതിവേഗം വളരുന്ന തേർഡ് പാർട്ടി ലോജിസ്റ്റിക്സ് വിഭാഗം 2022 ഡിസംബറോടെ 800,000 തൊഴിലവസരങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
Related posts
-
കേരളത്തിലെ ഓണവിപണിയെ ബാധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സൂപ്പര്‍താരങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിച്ചു
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ആഘാതം ഓണവിപണിയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോപണവിധേയരായ ചില സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഓണക്കാലം ലക്ഷ്യമിട്ട് ചിത്രീകരിച്ച... -
ഷഓമിയുടെ 3700 കോടി കണ്ടുകെട്ടാനുള്ള നടപടി നീട്ടി
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ 3700 കോടി രൂപയുടെ സ്ഥിര നിക്ഷേപ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനുള്ള ആദായനികുതി വകുപ്പിന്റെ ഉത്തരവ്... -
എലിന് ഇലക്ട്രോണിക്സ് ഐപിഒ വിജയം
ഇലക്ട്രോണിക്സ് നിര്‍മാണ സേവന കമ്പനിയായ എലിന് ഇലക്ട്രോണിക്സിന്റെ പ്രാഥമിക ഓഹരിവില്പനയില്(ഐപിഒ) 3.09 മടങ്ങ് അപേക്ഷകരെത്തി. 1.42 കോടി ഓഹരികളാണ് വില്പനയ്ക്കു വച്ചത്....