മൂണ്‍ലൈറ്റിംഗ്, നിലപാട് കടുപ്പിച്ച് ഇന്‍ഫോസിസ്

മൂണ്‍ലൈറ്റിംഗ് വിഷയത്തില്‍ വീണ്ടും നിലപാട് കടുപിച്ച് ഇന്‍ഫോസിസ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനെ ഇന്‍ഫോസിസ് മുന്‍പ് എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം, കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങള്‍ വരുമ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്പനിയില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാകണം ഇതെന്ന് സലീല്‍ പരേഖ് വ്യക്തമാക്കി. അതേസമയം തൊഴിലുടമ അറിയാതെയുള്ള രഹസ്യപരമായുള്ള മറ്റു ജോലികളെ എതിര്‍ക്കുന്നതായും ഇന്‍ഫോസിസ് സി ഇ ഒ പറഞ്ഞു.

 

Related posts