ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ കുറിച്ച് കഴിഞ്ഞ ചില മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമായതല്ല. വരുമ്പോള്‍ എല്ലാ പ്രശ്നവും കൂട്ടത്തോടെ വരും എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് ബൈജൂസും. ബൈജൂസിന്റെ ആരംഭവും വളര്‍ച്ചയും വളരെ വേഗതയിലാണ് ബൈജൂസ് വളര്‍ന്നത്. 2011ല്‍ ആരംഭിച്ച കമ്പനി പതിനൊന്ന് വര്‍ഷം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറിയത് അതിശയത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം നോക്കിക്കണ്ടത്. പതിനൊന്നര കോടി വിദ്യാര്‍ത്ഥികള്‍ ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറും 2022 ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക സ്പോണ്‍സറുമാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ കമ്പനിയുടെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികഭാരം അതേസമയം ഈ അതിവേഗ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത വിലയാണ് ബൈജൂസിന് നല്‍കേണ്ടി വരുന്നത്. വളരെ…
Category: INSIGHT SPECIAL
റീട്ടെയില്‍ ബിസിനസ് നല്‍കുന്നത് മികച്ച ഷോപ്പിങ് എക്സ്പീരീയന്‍സ് – അഭിമന്യു ഗണേഷ്
1947ല്‍ കൊല്ലം പട്ടണത്തില്‍ ഫിലിപ്സ് റേഡിയോയുടെ വില്‍പനയ്ക്കായി തൂത്തുക്കുടിയില്‍ നിന്നുള്ള സഹോദരങ്ങളായ ഡി അരുണാചലവും ഡി തിലകരാജനും ഒരു കട ആരംഭിക്കുന്നു. ക്വയിലോണ്‍ റേഡിയോ സര്‍വീസ് എന്നു പേര് നല്‍കിയ ആ കട വളര്‍ന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ക്യൂആര്‍എസ് ആയിമാറിയത് പില്‍കാല ചരിത്രം. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ക്യൂആര്‍എസിന്റെ ജൈത്രയാത്ര ഇന്ത്യയിലെ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വിജയത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. റേഡിയോ വളരെ അപൂര്‍വമായിരുന്ന കാലത്ത് അതിനായി ഷോറൂം ആരംഭിച്ച ദീര്‍ഘദര്‍ശികളായ സഹോദരങ്ങളുടെ പിന്‍തലമുറയാണ് ഇന്ന് ക്യൂആര്‍എസിനെ നയിക്കുന്നത്. മൂന്നാതലമുറക്കാരനും ഡയറക്ടറുമായ അഭിമന്യു ഗണേഷ് ക്യൂആര്‍എസ് എന്ന ബ്രാന്‍ഡിന് പുതിയമുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ്. റീട്ടെയില്‍ ശ്യംഖലയുടെ നേതൃത്വത്തിലിരിക്കുമ്പോഴും ഇകൊമേഴ്സിനെ വളരെ പോസിറ്റീവായാണ് അദ്ദേഹം കാണുന്നത്. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നു അഭിമന്യു ഗണേഷ് വ്യക്തമാക്കുന്നു. ഇകൊമേഴ്സും പ്രൊഡക്ട്…
സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്
ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…
റീട്ടെയില്‍ ബിസിനസില്‍ ഇനി മാറ്റങ്ങളുടെ കാലം- ഗോപു നന്തിലത്ത്
മലയാളികളുടെ ഗൃഹോപകരണ വൈവിധ്യത്തൊടൊപ്പം വളര്‍ന്നു വലുതായ റീട്ടെയില്‍ ബ്രാന്‍ഡാണ് നന്തിലത്ത് ജി മാര്‍ട്ട്. 1984ല്‍ തൃശൂരിലെ കുറുപ്പം റോഡില്‍ ഗോപു നന്തിലത്ത് എന്ന യുവാവ് ഗൃഹോപകരണ വില്‍പനയ്ക്കായി നന്തിലത്ത് ഏജന്‍സീസ് എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ടെലിവിഷനില്‍ മലയാള സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഈ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് റേഡിയോയ്ക്കും മിക്സിക്കും ഒപ്പം ഏതാനും ടെലിവിഷനുകളും നന്തിലത്ത് ഏജന്‍സീസില്‍ വില്‍പനയ്ക്കായി വെച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, 1985ല്‍ മലയാളം സംപ്രേക്ഷണം ആരംഭിച്ചു. അതോടെ ടെലിവിഷന്റെ വില്‍പന കുതിച്ചുയര്‍ന്നു. ഒപ്പം നന്തിലത്തിന്റെയും. 2005ല്‍ നന്തിലത്ത് ഏജന്‍സീസ് നന്തിലത്ത് ജി മാര്‍ട്ടായി രൂപാന്തരപ്പെട്ടു. ഇന്ന് കേരളത്തില്‍ നന്തിലത്തിന്റെ 43 ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ റീട്ടെയില്‍ ബിസിനസില്‍ പകരം വെക്കാന്‍ ഇല്ലാത്ത നാമമാണ് ഗോപു നന്തിലത്തും നന്തിലത്ത് ജി മാര്‍ട്ടും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍…
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് പൂര്‍ണത നല്‍കുന്നത് റീട്ടെയില്‍ ബിസിനസ് – വി എ അജ്മല്‍
റീട്ടെയില്‍ ബിസിനസ് രംഗത്ത് കേരളത്തിന്റെ വിജയമാതൃകയായി ദേശീയതലത്തില്‍പോലും ശ്രദ്ധനേടിയ ബ്രാന്‍ഡ് ആണ് വി എ അജ്മലിന്റെ നേതൃത്വത്തിലുള്ള അജ്മല്‍ ബിസ്മി ഗ്രൂപ്പ്. മലയാളിയുടെ ഷോപ്പിങ് സംസ്‌കാരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുകൂടി ഇടം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിസ്മി ഗ്രൂപ്പിന്റെ തുടക്കം 2003ല്‍ കൊച്ചിയിലായിരുന്നു. ഹോം അപ്ലെയിന്‍സസുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ സ്ഥാപനം എണ്ണൂറു കോടി വിറ്റു വരവുള്ള കേരളത്തിലെ ഏറ്റവും വലിയ റിട്ടെയില്‍ ശൃംഖലയായി മാറുകയായിരുന്നു. ഷോറൂമുകളുടെ വലുപ്പത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ബിസ്മി. നാല്‍പതിനായിരം ചതുരശ്രയടിയിലാണ് ഓരോ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥിതിചെയ്യുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് മാത്രമായി ഷോറൂം എന്ന സാധാരണ കണ്‍സെപ്റ്റ് പൊളിച്ചെഴുതി അവയെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി അവതരിപ്പിച്ച വിജയകഥ കൂടി ബിസ്മി ഗ്രൂപ്പിന് പറയാനുണ്ട്. ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങി, ഇകൊമേഴ്സിന് പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തും റീട്ടെയില്‍ ബിസിനസിന്റെ ഭാവിയെ ഏറെ പ്രതീക്ഷയോടെയാണ് അജ്മല്‍…
ഊരാളുങ്കല്‍ മാതൃക അനുകരണീയമോ?
മനോജ് കെ. പുതിയവിള അടുത്തകാലത്ത് കെഎസ്ആര്‍റ്റിസിയെ രക്ഷിക്കുന്നതു സംബന്ധിച്ചു സമൂഹമാദ്ധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പലപ്പോഴും കേട്ടു ആ സ്ഥാപനത്തെ തൊഴിലാളികളുടെ സഹകരണസംഘം ആക്കി മാറ്റണം എന്ന്. പലരും അതിനു പറ്റിയ വിജയമാതൃകയായി ചൂണ്ടിക്കാട്ടിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)യെ ആണ്. എഎസ്ആര്‍റ്റിസിയടക്കം പല സ്ഥാപനങ്ങളുടെയും മികച്ച നടത്തിപ്പിനും പുരോഗതിക്കും സഹകരണമാതൃക സമുചിതമാണ് എന്നതാണു വസ്തുത. പക്ഷെ, സഹകരണസ്ഥാപനങ്ങള്‍ എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാകണം. തീര്‍ച്ചയായും അതിനു പഠിക്കാന്‍ പറ്റിയ മാതൃകതന്നെയാണ് നിര്‍മ്മാണരംഗത്തു വിജയമാതൃകയായി ലോകം കാണുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. നൂറ്റാണ്ടോളം പ്രായമുള്ള ആ സൊസൈറ്റിയെപ്പറ്റി കാല്‍ നൂറ്റാണ്ടു മുമ്പ് 1996-ല്‍ അറിയുകയും ’99-ല്‍ ആ നാട്ടില്‍ പോയി അതിനെപ്പറ്റി പഠിച്ച് അന്നു ജോലി ചെയ്തിരുന്ന ‘സമകാലികമലയാളം’ വാരികയില്‍ വിശദമായി എഴുതുകയും തുടര്‍ന്നിങ്ങോട്ട് അതിന്റെ വളര്‍ച്ചയെ സാകൂതംനിരീക്ഷിക്കുകയും ചെയ്ത ഒരാളെന്ന നിലയിലും…
സംസ്ഥാന സർക്കാർ സംരംഭകർക്കൊപ്പം- മന്ത്രി പി. രാജീവ്
നിക്ഷേപ സൗഹൃദ കേരളം ഇന്ത്യയിൽ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിക്ഷേപ സൗഹൃദ അന്തരീക്ഷം ബലപ്പെടുത്തുന്നതിനായി ഒന്നാം പിണറായി വിജയൻ സർക്കാർ തുടക്കമിട്ട നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിനായി. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ അനുമതിയില്ലാതെ മൂന്നുവർഷം വരെ പ്രവർത്തനം സാധ്യമാക്കാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി. അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന്…
വ്യവസായ സൗഹൃദം പി ആര്‍ വര്‍ക്കില്‍ മാത്രം- സാബു ജേക്കബ്
തെലുങ്കാനയില്‍ മൂവായിരം കോടി രൂപയിലധികം മുടക്കി കിറ്റെക്‌സ് ഗ്രൂപ്പ് ആരംഭിക്കുന്ന ഫാക്ടറികളില്‍ ആദ്യത്തേത് വരുന്ന ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. തെലുങ്കാനയിലെ വാറങ്കലിലും ഹൈദരാബാദിലും സര്‍ക്കാര്‍ അനുവദിച്ച 460 ഏക്കര്‍ സ്ഥലത്താണ് കിറ്റെക്‌സിന്റെ ലോകോത്തര നിലവാരത്തിലുള്ള ഫാക്ടറികള്‍ ഉയരുന്നത്. നേരത്തെ അയ്യായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കാനായിരുന്നു കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ സംരംഭക സാമൂഹിക വിവാദങ്ങള്‍ക്കൊടുവില്‍ ഫാക്ടറി തെലുങ്കാനയിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സംരംഭക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് സാബു ജേക്കബ്. വ്യവസായ സൗഹൃദമെന്നത് പിആര്‍ വര്‍ക്ക് കേരളത്തില്‍ വ്യവസായങ്ങളോടുള്ള പരമ്പരാഗത കാഴ്ചപ്പാടില്‍ മാറ്റം വന്നതായി തോന്നിയിട്ടില്ല. അതുപോലെ സംരംഭക കാലാവസ്ഥയില്‍ എന്തെങ്കിലും പുരോഗതി വന്നതായും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇരുപത്തിയെട്ടില്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക്…
കേരളത്തിന്റെ സംരംഭക കാലാവസ്ഥയില്‍ മികച്ച പ്രതീക്ഷ- ഡോ.എ വി അനൂപ്
അമ്മാവനായ ഡോ.വി പി സിദ്ധനില്‍ നിന്നും 1983ല്‍ ഡോ.എ വി അനൂപ് ബിസിനസ് ഏറ്റെടുക്കുമ്പോള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, ഹാന്‍ഡ്‌മെയ്ഡ് സോപ്പ് നിര്‍മിക്കുന്ന കമ്പനി മാത്രമായിരുന്നു മെഡിമിക്സ്. പതിനെട്ട് ആയുര്‍വേദ മൂലികകള്‍ ചേര്‍ത്ത് ചെന്നൈയിലുള്ള ഒരു കൊച്ചുവീടിന്റെ അടുക്കളയില്‍ നിര്‍മിച്ച മെഡിമിക്‌സ് സോപ്പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പായി മാറിയതിനു പിന്നില്‍ ഡോ.എ വി അനൂപ് എന്ന സംരംഭകന്റെ കൃത്യമായ മാനേജ്മെന്റ് തന്ത്രങ്ങളുണ്ട്. ഒരു സംരംഭം വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനവും ക്ഷമയും അര്‍പ്പണവും ഒരുമിച്ചുവേണമെന്ന് വിശ്വസിക്കുന്നയാളാണ് എവിഎ ഗ്രൂപ്പിന്റെ സ്ഥാപകന്‍കൂടിയായ ഡോ.അനൂപ്. സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഉള്‍പ്പടെ എവിഎ ഗ്രൂപ്പിനു കീഴില്‍ നിലവില്‍ ആറ് വന്‍കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ, ചലച്ചിത്ര മേഖലകളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഡോ.അനൂപ് കേരളത്തിലെ സംരംഭകകാലവസ്ഥയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളം നിക്ഷേപ സൗഹൃദം തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന അഭിപ്രായം…
സംരംഭകര്‍ക്ക് ആശ്വാസമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മനോഭാവ മാറ്റം- വി കെ സി മമ്മദ് കോയ
കേരളത്തില്‍ മാനുഫാക്ടറിങ് സംരംഭങ്ങള്‍ വിജയിക്കില്ലായെന്ന പരക്കെയുള്ള ധാരണ തിരുത്തിക്കുറിച്ച് മികച്ചരീതിയില്‍ പ്രവര്‍ത്തന മുന്നേറ്റം സാധ്യമാക്കിയ സംരംഭമാണ് വികെസി. മലയാളിയുടെ സംരംഭങ്ങളെന്നാല്‍ റീട്ടെയ്ല്‍ ബിസിനസുകള്‍ മാത്രമാണെന്ന ചില ബിസിനസ് നിരൂപകര്‍ക്കുള്ള മികച്ച മറുപടികൂടിയാണ് വികെസി ഗ്രൂപ്പിന്റെ വിജയം. 1984ല്‍ വി കെ സി മമ്മദ് കോയ വളരെ പരിമിതമായ രീതിയിലാണ് പാദരക്ഷാ നിര്‍മാണരംഗത്തേക്കു കടന്നുവന്നത്. 38 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2100 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായി വികെസി ഗ്രൂപ്പ് മാറി. ലോകത്തിലെ എറ്റവും വലിയ പോളി യൂറിത്തീന്‍ പാദരക്ഷ നിര്‍മാതാക്കളാണ് വികെസി. ബിസിനസിന്റെ തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായ വി കെ സി മമ്മദ് കോയ കോഴിക്കോട് മേയറായും രണ്ട് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്വന്തം പേരിനെ തന്നെ ബ്രാന്‍ഡാക്കിയ വി കെ സി മമ്മദ് കോയ കേരളത്തിലെ മുതിര്‍ന്ന സംരംഭകരില്‍ ഒരാളാണ്. സംസ്ഥാനത്തെ സംരംഭക കാലാവസ്ഥയെ ഏറെ പ്രതീക്ഷയൊടെയാണ്…