എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു . ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും എയര്‍ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സണ്‍സിന്റെയും എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയര്‍. നിലവില്‍ കരിയറിലെ ടാറ്റ സണ്‍സിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയര്‍ഏഷ്യയുമായാണ്. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയര്‍ എന്ന ലക്ഷ്യത്തോടെയാണ് ലയനം. 2005 ല്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം 2014 ലാണ് എയര്‍ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം
Tag: 2023
ഡ്രൈവര്‍ലെസ് ടാക്‌സിയുമായി ദുബായ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങിയ GITEX 2022 ന്റെ 42-ാമത് പതിപ്പില്‍ സ്മാര്‍ട്ട് സംരംഭങ്ങള്‍, ആപ്ലിക്കേഷനുകള്‍, സ്റ്റേഷനുകള്‍ എന്നിവ അവതരിപ്പിച്ച് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. GITEX ഇവന്റില്‍ ഷെവര്‍ലെ ബോള്‍ട്ട് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഓള്‍-ഇലക്ട്രിക് സെല്‍ഫ് ഡ്രൈവിംഗ് ക്രൂയിസ് വാഹനം RTA ആദ്യമായി പ്രദര്‍ശിപ്പിച്ചു. പുതിയ തലമുറ ടാക്‌സികള്‍, RTA സ്മാര്‍ട്ട് ആപ്പുകള്‍, ഡിജിറ്റല്‍ ട്വിന്‍ പവര്‍ഡ് സ്മാര്‍ട്ട് ദുബായ് മെട്രോ സ്റ്റേഷന്‍, വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെ ആര്‍ടിഎ പ്രദര്‍ശനത്തിലുണ്ട്. 2030-ഓടെ ദുബായിലെ മൊത്തം മൊബിലിറ്റിയുടെ 25% വിവിധതരത്തിലുളള സെല്‍ഫ് ഡ്രൈവിംഗ് ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള യാത്രകളാക്കി മാറ്റാനാണ് RTA ലക്ഷ്യമിടുന്നത്. ദുബായ് സ്മാര്‍ട്ട് സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി യാഥാര്‍ത്ഥ്യമാക്കുന്നതിനുളള ശ്രമങ്ങളിലാണ്. ക്രൂയിസ് സെല്‍ഫ്-ഡ്രൈവിംഗ് വാഹനങ്ങള്‍ക്കായി ജുമൈറ പ്രദേശത്തിന്റെ ഡിജിറ്റല്‍ മാപ്പുകള്‍ തയ്യാറാക്കുന്നതിന്റെ പ്രാരംഭ ഘട്ടം അടുത്തിടെ…