കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി…
Tag: 5g
സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്
5ജിയിലേക്ക് കുതിപ്പു തുടങ്ങിയ ഇന്ത്യയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ ലൈസന്‍സ് തേടി ഇലോണ്‍ മസ്‌ക്കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനി. സ്റ്റാര്‍ലിങ്ക് എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പിലാക്കാന്‍ ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) എന്ന ലൈസന്‍സ് ആവശ്യമാണ്. മുന്‍പ് സ്റ്റാര്‍ലിങ്ക് ഈ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു. നിലവില്‍ ഭാരതി ഗ്രൂപ്പിന്റെ വണ്‍ വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഈ ലൈസന്‍സുണ്ട്. ലൈസന്‍സ് ലഭിക്കുന്നതോടെ കമ്പനിക്ക് ബഹിരാകാശവകുപ്പില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷിക്കാം. അതിനും ശേഷമാണ് സ്പെക്ട്രം വാങ്ങാനാകുക.
5 ജി : റിലയന്‍സിനൊപ്പം കൈകോര്‍ത്ത് നോക്കിയയും
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ തങ്ങളുടെ പ്രധാന വിതരണക്കാരനായി നോക്കിയയെ തിരഞ്ഞെടുത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയുടെ ഹുവായ് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സ്-നോക്കിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്. 420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് (RAN) ഉപകരണങ്ങള്‍ ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്. ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകള്‍, വിവിധ സ്‌പെക്ട്രം ബാന്‍ഡുകളെ പിന്തുണയ്ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്സ്, സ്വയം-ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്ക് സോഫ്റ്റ്വെയര്‍ എന്നിവയുള്‍പ്പെടെയുള്ള എയര്‍സ്‌കെയില്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ് നോക്കിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.
രാജ്യത്തെ 5ജി സേവനങ്ങള്‍ വേഗതയിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ 5ജി സേവനങ്ങള്‍ വേഗതയിലാക്കാന്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍. ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് സര്‍ക്കാര്‍ സമീപിക്കുക. കമ്പനിയുടെ പല സേവനങ്ങളും അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്ടിവിറ്റിയ്ക്ക് അനുയോജ്യമല്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആപ്പിളിന്റെ ഐഫോണ്‍ 14 ലും സാംസങിന്റെ മിക്ക മുന്‍നിര ഫോണുകളിലും ഇന്ത്യയിലെ 5ജിയ്ക്ക് അനുയോജ്യമായ സോഫ്റ്റ്വെയര്‍ സംവിധാനങ്ങളില്ല. 5ജി സാങ്കേതിക വിദ്യയ്ക്ക് സമാനമല്ലാത്ത ഉപകരണങ്ങളിലെ സോഫ്റ്റ്വെയറുകള്‍ 5ജിയുടെ വ്യാപനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എയര്‍ടെല്‍ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ 12 മുതല്‍ 14 വരെയുള്ള മോഡലുകള്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡിന് കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
റിലയന്‍സ് ജിയോ 5ജി ബീറ്റാ ട്രയല്‍ ആരംഭിച്ചു
റിലയന്‍സ് ജിയോ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയല്‍ ആരംഭിച്ചു. മുംബൈ, കൊല്‍ക്കത്ത, വാരണസി എന്നിവിടങ്ങളില്‍ ഇന്നലെ മുതലാണ് ബീറ്റാ ട്രയല്‍ ആരംഭിച്ചത്. ട്രയലിന്റെ ഉപയോക്താക്കള്‍ക്ക് നിലവില്‍ 1ജിപിഎസില്‍ കൂടുതല്‍ വേഗത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കും. നിലവില്‍ ഇന്‍വിറ്റേഷന്‍ ബേസില്‍ മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമാകൂ. ക്രമേണ മുഴുവന്‍ നഗരങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്‌നലുകള്‍ ലഭിക്കാന്‍ തുടങ്ങും. സ്റ്റാന്‍ഡ്-എലോണ്‍ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെല്‍ക്കം ഓഫര്‍’ ഉള്ള ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാന്‍ഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടും. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ്…