പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഓരോരുത്തരിലും ഉയരുന്ന ചോദ്യമാണ് ഇനി എന്ത് എന്നത്. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി. അബ്ദുള്ളയും അങ്ങനയൊരു ചോദ്യം അഭിമുഖീകരിക്കുന്ന സമയത്ത് തികച്ചും അവിചാരിതമായാണ് സംരംഭകന്റെ കുപ്പായമണിയുന്നത്. ഒരു കിലോ മുന്തിരിയില്‍ നിന്നും തിരുവനന്തപുരം സ്വദേശി അബ്ദുള്ള മുഹമ്മദ് സാലി ആരംഭിച്ച സംരംഭം ഇന്ന് വിജയവഴിയിലാണ്. നിസാരമെന്ന് തോന്നുമെങ്കിലും ഈ മുന്തിരിക്കഥ പറയുന്നത് ഒരു സംരംഭകന്റെ വിജയവും അയാള്‍ക്ക് ലഭിക്കുന്ന മികച്ച വരുമാനത്തെയും കുറിച്ചാണ്. തുടങ്ങിയത് ഒരുകിലോ മുന്തിരിയില്‍ അബ്ദുള്ള മുഹമ്മദ് സാലി നാട്ടില്‍ മടങ്ങിയെത്തി പുതുതായി ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ സുഹൃത്ത് ഷമീറിന്റെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ്. വിദേശത്ത് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ളയ്ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിനോട് വലിയ താല്‍പ്പര്യമായിരുന്നു. അങ്ങനെ സുഹൃത്തിന്റെ ആശയം എന്തുകൊണ്ട് ഒരു ബ്രാന്‍ഡാക്കി…