സ്വന്തം അനുഭവത്തില്‍ നിന്ന് ഒരു ബിസിനസ്, അതും ടെക്നോളജിയെ അടിസ്ഥാനമാക്കി! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അങ്ങനെയൊരു ബിസിനസ് പിറവികൊണ്ടത് ഈ കേരളത്തിലാണ്. സംരംഭകയാകട്ടെ ഒരു വനിതയും. നിമിഷ ജെ വടക്കന്‍ എന്ന സംരംഭകയുടെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഏസ്മണി. ഇന്ന് ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയാണ് ഏസ്മണി. ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം വീട്ടിലിരുന്നുകൊണ്ട് തന്നെ പിന്‍വലിക്കാനുള്ള സൗകര്യമാണ് ഏസ്മണി ഒരുക്കിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് ഏസ്മണിയുടെ പിറവി. പിന്നീട് പണമിടപാടുകള്‍ക്കായി പല സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒറ്റ പ്ലാറ്റ്ഫോം ആയി ഏസ്മണി മാറി. മാതൃകമ്പനിയായ ഏസ്വെയര്‍ ടെക്നോളജീസില്‍ നിന്നും ആര്‍ജിച്ച ഊര്‍ജമാണ് ഏസ്മണി യാഥാര്‍ത്ഥ്യമാക്കാന്‍ നിമിഷയ്ക്ക് സഹായകമായത്. എന്താണ് ഏസ്മണി ? എടിഎം സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന മൈക്രോ എടിഎം സേവനമാണ് ഏസ്മണി മുന്നോട്ടുവെയ്ക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഏസ്വെയര്‍ ടെക്നോളജീസില്‍…