മലയാളികളുടെ ഗൃഹോപകരണ വൈവിധ്യത്തൊടൊപ്പം വളര്‍ന്നു വലുതായ റീട്ടെയില്‍ ബ്രാന്‍ഡാണ് നന്തിലത്ത് ജി മാര്‍ട്ട്. 1984ല്‍ തൃശൂരിലെ കുറുപ്പം റോഡില്‍ ഗോപു നന്തിലത്ത് എന്ന യുവാവ് ഗൃഹോപകരണ വില്‍പനയ്ക്കായി നന്തിലത്ത് ഏജന്‍സീസ് എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ടെലിവിഷനില്‍ മലയാള സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഈ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് റേഡിയോയ്ക്കും മിക്സിക്കും ഒപ്പം ഏതാനും ടെലിവിഷനുകളും നന്തിലത്ത് ഏജന്‍സീസില്‍ വില്‍പനയ്ക്കായി വെച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, 1985ല്‍ മലയാളം സംപ്രേക്ഷണം ആരംഭിച്ചു. അതോടെ ടെലിവിഷന്റെ വില്‍പന കുതിച്ചുയര്‍ന്നു. ഒപ്പം നന്തിലത്തിന്റെയും. 2005ല്‍ നന്തിലത്ത് ഏജന്‍സീസ് നന്തിലത്ത് ജി മാര്‍ട്ടായി രൂപാന്തരപ്പെട്ടു. ഇന്ന് കേരളത്തില്‍ നന്തിലത്തിന്റെ 43 ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ റീട്ടെയില്‍ ബിസിനസില്‍ പകരം വെക്കാന്‍ ഇല്ലാത്ത നാമമാണ് ഗോപു നന്തിലത്തും നന്തിലത്ത് ജി മാര്‍ട്ടും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍…