അറേബ്യന്‍ രുചികളുടെ വൈവിധ്യവുമായി അല്‍ബേ

വ്യത്യസ്ത രുചികള്‍ തേടിപോകുന്നവരും അത് ആസ്വദിച്ച് കഴിക്കുന്നവരുമാണ് മലയാളികള്‍. ആ രുചി വൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ് വിളമ്പുകയാണ് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന റെസ്റ്റോറന്റ് ശൃംഖലയായ അല്‍ബേക്ക്. കേരളത്തില്‍ ആദ്യമായി അറേബ്യന്‍ വിഭവങ്ങള്‍ അവതരിപ്പിച്ചത് അല്‍ബേക്കാണ്. 1991ല്‍, മലപ്പുറത്ത് ഒരു കല്യാണമണ്ഡപത്തോടൊപ്പം ഒരു മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റായിട്ടാണ് അല്‍ബേക്കിന്റെ ആരംഭം. മൊയ്തീന്‍കുട്ടി ഹാജിയാണ് ഈ അറേബ്യന്‍ റെസ്റ്റോറന്റിന്റെ അമരക്കാരന്‍. കെഎച്ച്ആര്‍എ (കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍) മുന്‍ സംസഥാന പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ് മൊയ്തീന്‍കുട്ടി ഹാജി.   പാരമ്പര്യത്തിന്റെ തനത് രുചി മലബാറില്‍ തുടക്കമിട്ട അല്‍ബേക്ക് ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി ശാഖകളുള്ള റെസ്റ്റോറന്റ് ശൃംഖലയാണ്. 1997ല്‍ കോഴിക്കോട് വിമാനത്താവളത്തിലും 2000ല്‍ കോട്ടയ്ക്കലിലും 2004ല്‍ തിരൂരിലും സ്ഥാപനം പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. പിന്നീട് 2018ല്‍ ഫിസ്റ്റോ എക്‌സ്പ്രസ് എന്ന പുതിയ മോഡല്‍…