ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് രംഗത്ത് വിശ്വസ്ത ബ്രാന്‍ഡ്

ലോകത്ത് അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ്. ഓരോ ദിവസവും ഈ മേഖല കൈവരിക്കുന്നതാവട്ടെ മികവുറ്റ നേട്ടങ്ങളാണ്. ഈ നേട്ടങ്ങളേയും അതിനൂതനമായ സാധ്യതകളേയും മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് ആശയം നടപ്പിലാക്കിയ സ്ഥാപനമാണ് ടെക്സോണ്‍ ടെക്നോളജൈസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ ഗ്രൂപ്പിന്റെ ഒമാനിലെ സാരഥികളില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തുക്കളും ചേര്‍ന്ന് 2019ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മസ്‌ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ – ലൈറ്റിങ് ബിസിനസ് രംഗത്ത് ആര്‍ജ്ജിച്ച15 വര്‍ഷത്തെ പരിചയം കൈമുതലാക്കി ജന്മനാട്ടില്‍ ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ടെക്ടോണ്‍ ടെക്നോളജൈസ് എന്ന സ്ഥാപനവും AMION എന്ന ബ്രാന്‍ഡും. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വ്യത്യസ്തമായ ഉത്പന്നമായിരിക്കണം വിപണിയില്‍ എത്തിക്കേണ്ടത് എന്ന തീരുമാനത്തില്‍ നിന്നാണ് ബിസിനസിന്റെ ഉദയം. 2019ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹോം ബേക്കേഴ്‌സിനു വേണ്ട…

റീട്ടെയില്‍ ബിസിനസില്‍ ഇനി മാറ്റങ്ങളുടെ കാലം- ഗോപു നന്തിലത്ത്

മലയാളികളുടെ ഗൃഹോപകരണ വൈവിധ്യത്തൊടൊപ്പം വളര്‍ന്നു വലുതായ റീട്ടെയില്‍ ബ്രാന്‍ഡാണ് നന്തിലത്ത് ജി മാര്‍ട്ട്. 1984ല്‍ തൃശൂരിലെ കുറുപ്പം റോഡില്‍ ഗോപു നന്തിലത്ത് എന്ന യുവാവ് ഗൃഹോപകരണ വില്‍പനയ്ക്കായി നന്തിലത്ത് ഏജന്‍സീസ് എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ടെലിവിഷനില്‍ മലയാള സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഈ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് റേഡിയോയ്ക്കും മിക്സിക്കും ഒപ്പം ഏതാനും ടെലിവിഷനുകളും നന്തിലത്ത് ഏജന്‍സീസില്‍ വില്‍പനയ്ക്കായി വെച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, 1985ല്‍ മലയാളം സംപ്രേക്ഷണം ആരംഭിച്ചു. അതോടെ ടെലിവിഷന്റെ വില്‍പന കുതിച്ചുയര്‍ന്നു. ഒപ്പം നന്തിലത്തിന്റെയും. 2005ല്‍ നന്തിലത്ത് ഏജന്‍സീസ് നന്തിലത്ത് ജി മാര്‍ട്ടായി രൂപാന്തരപ്പെട്ടു. ഇന്ന് കേരളത്തില്‍ നന്തിലത്തിന്റെ 43 ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ റീട്ടെയില്‍ ബിസിനസില്‍ പകരം വെക്കാന്‍ ഇല്ലാത്ത നാമമാണ് ഗോപു നന്തിലത്തും നന്തിലത്ത് ജി മാര്‍ട്ടും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍…