ലോകത്ത് അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്സ് ആന്റ് ഹോം അപ്ലയന്‍സസ്. ഓരോ ദിവസവും ഈ മേഖല കൈവരിക്കുന്നതാവട്ടെ മികവുറ്റ നേട്ടങ്ങളാണ്. ഈ നേട്ടങ്ങളേയും അതിനൂതനമായ സാധ്യതകളേയും മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് ആശയം നടപ്പിലാക്കിയ സ്ഥാപനമാണ് ടെക്സോണ്‍ ടെക്നോളജൈസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്മായര് ഗ്രൂപ്പിന്റെ ഒമാനിലെ സാരഥികളില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തുക്കളും ചേര്‍ന്ന് 2019ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മസ്ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ – ലൈറ്റിങ് ബിസിനസ് രംഗത്ത് ആര്‍ജ്ജിച്ച15 വര്‍ഷത്തെ പരിചയം കൈമുതലാക്കി ജന്മനാട്ടില് ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ടെക്ടോണ്‍ ടെക്നോളജൈസ് എന്ന സ്ഥാപനവും AMION എന്ന ബ്രാന്‍ഡും. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വ്യത്യസ്തമായ ഉത്പന്നമായിരിക്കണം വിപണിയില്‍ എത്തിക്കേണ്ടത് എന്ന തീരുമാനത്തില്‍ നിന്നാണ് ബിസിനസിന്റെ ഉദയം. 2019ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹോം ബേക്കേഴ്സിനു വേണ്ട…