പ്രകൃതിദത്ത ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി വിജയഗാഥ രചിക്കുകയാണ് അനു കണ്ണനുണ്ണി എന്ന സംരംഭക. അനൂസ് ഹെര്‍ബ്സ് എന്ന പേരില്‍ മൂന്നര വര്‍ഷം മുമ്പാണ് ആലപ്പുഴ സ്വദേശിനിയായ അനു സംരംഭകയുടെ മേലങ്കി അണിയുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലൊട്ടാകെ അനൂസ് ഹെര്‍ബ്സ് പേരെടുത്തു. അനൂസ് ഹെര്‍ബ്സിന്റെ ഉദയം ആകാശവാണിയില്‍ അനൗണ്സര് ആയിരുന്ന അനു 2018 ലാണ് സംരംഭകയാകുന്നത്. ആളുകള്‍ക്ക് സംതൃപ്തി നല്കുന്ന പ്രൊഡക്ട് എന്ന ആശയത്തില്‍ നിന്നാണ് അനൂസ് ഹെര്‍ബ്സിന്റെ പിറവി. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ വായിച്ചും കോസ്മെറ്റോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പഠിച്ചതിനുശേഷമാണ് അനു ഈ രംഗത്തേക്ക് ഇറങ്ങുന്നത്. സ്വന്തമായി ഫേസ് പാക്ക് തയാറാക്കി സ്വയം ഉപയോഗിച്ചതിനുശേഷം ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ നേടിയാണ് ഉല്‍പ്പന്നം ഇറക്കിയത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും പിന്തുണ കൂടി അയപ്പോള്‍ 2018 ല്‍ നാച്ചുറല്‍ കോസ്മെറ്റിക്സ് ബിസിനസ് എന്ന ആശയം അനൂസ് ഹെര്‍ബ്സ് എന്ന ബ്രാന്‍ഡില്‍ ആരംഭിച്ചു. ഇന്ത്യയൊട്ടാകെ…