വി.ഐ.ടി- എ.പി സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചു

വി.ഐ.ടി-എ.പി സര്‍വകലാശാല വിവിധ വിഷയങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഐ.കെ.പി നോളജ് പാര്‍ക്ക്, പ്‌ളൂറല്‍ ടെക്നോളജി എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി വാണിജ്യവത്കരണം, പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, ഇകുബേഷന്‍ ഫണ്ടിംഗ് എന്നീ മേഖലകളിലാണ് ഐ.കെ.പിയുമായി സഹകരണം. മെക്കാനിക്കല്‍ പരിശീലനം, തൊഴില്‍ലവസരം ഒരുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്‌ളൂറല്‍ ടെക്നോളജിയുമായി സഹകരിക്കുന്നത്. ഹൈദരാബാദ് എച്ച്.ഐ.സി.സിയില്‍ നടന്ന 16-ാമത് ഇന്റര്‍നാഷണല്‍ നോളജ് മില്ലേനിയം കോണ്‍ഫറന്‍സ് – 2022ല്‍ വി.ഐ.ടി-എ.പി വൈസ് ചാന്‍സലര്‍ ഡോ.എസ്.വി.കോട്ടറെഡ്ഡി, ഐ.കെ.പി ചെയര്‍മാന്‍ ഡോ.ദീപന്‍വിത ചാതോപാദ്ധ്യായ, പ്‌ളൂറല്‍ ടെക്നോളജി സി.ഇ.ഒ സുനില്‍ സൗരവ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.