എ ആര്‍ രഞ്ജിത്ത് ഈയിടെയായി ഒരുപാട് പറഞ്ഞു കേള്‍ക്കുന്ന പദമാണ് പബ്ലിക് റിലേഷന്‍സ്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രതിച്ഛായയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പി ആര്‍ വര്‍ക്കുകള്‍ ഉപയോഗിക്കാറുണ്ട്. എന്താണ് പി ആര്‍, ഏതെല്ലാം തരത്തില്‍ അത് ഉപയോഗിക്കപ്പെടുന്നു, എങ്ങനെയാണത് ആളുകളെ സ്വാധീനിക്കുന്നത് എന്നീ കാര്യങ്ങളിലേയ്ക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം. ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് തുടങ്ങാം. അന്ന് മുപ്പത്തി അഞ്ചോളം വയസ്സ് പ്രായമുണ്ടായിരുന്ന ത്രേസ്യ എന്ന സ്ത്രീ നാടു വിട്ടുപോയ കാര്യമായിരുന്നു സംസാര വിഷയം. ത്രേസ്യ കാണാന്‍ സുന്ദരിയും ഒപ്പം വിവാഹമോചിതയും ആയിരുന്നു. അതിനാല്‍ തന്നെ ത്രേസ്യയെ കുറിച്ച് ആളുകള്‍ പല കഥകളും പ്രചരിപ്പിച്ചിരുന്നു! നാടു വിട്ടു പോകുക കൂടി ചെയ്തതോടെ ഈ കഥകള്‍ ബലപ്പെട്ടു. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനഞ്ഞു പ്രചരിപ്പിക്കാന്‍ തുടങ്ങി. മൊബൈലും വാട്ട്‌സാപ്പും…