സ്വപ്ന ഭവനങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പമുണ്ട് ഇന്‍സൈറ്റ്

സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചൊരു വീട്, അത് യാഥാര്‍ഥ്യമാക്കുക.. ഇതെല്ലാം ഏതൊരാളിന്റെയും ആഗ്രഹമാണ്. ആഗ്രഹ സാഫല്യത്തിനായി കഷ്ടപ്പെട്ട് സമ്പാദിച്ചും കടംവാങ്ങിയും വീട് നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ കമ്പനികളുടെ പിഴവുകള്‍ ഒന്നുകൊണ്ടുമാത്രം കൃത്യസമയത്ത് പണികള്‍ പൂര്‍ത്തിയാകാറില്ല. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമുണ്ട്.് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഇന്ന് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുന്നവര്‍ വിരളമാണ്. ഇന്ന് ഇതെല്ലാം പഴങ്കഥയായി മാറിയിരിക്കുന്നു. സുന്ദര ഭവനം സ്വപ്നം കാണുന്ന, അത് കൃത്യസമയത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉറപ്പുള്ള ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ 2009 ലാണ് ഇന്‍സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുക വഴി കേരളത്തിലെ ഏറ്റവും മികച്ച ഗൃഹ നിര്‍മാതാക്കളില്‍ ഒന്നായി ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി വളര്‍ന്നു. ട്രെന്‍ഡിങ് ഹോമുകള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍മിച്ചു നല്‍കി കണ്‍സ്ട്രക്ഷന്‍ രംഗത്ത് മുന്‍ നിരയിലെത്തിയ ഈ സ്ഥാപനത്തിന്റെ അമരക്കാരന്‍ ഹരി എം…