അമ്മാവനായ ഡോ.വി പി സിദ്ധനില്‍ നിന്നും 1983ല്‍ ഡോ.എ വി അനൂപ് ബിസിനസ് ഏറ്റെടുക്കുമ്പോള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, ഹാന്‍ഡ്‌മെയ്ഡ് സോപ്പ് നിര്‍മിക്കുന്ന കമ്പനി മാത്രമായിരുന്നു മെഡിമിക്സ്. പതിനെട്ട് ആയുര്‍വേദ മൂലികകള്‍ ചേര്‍ത്ത് ചെന്നൈയിലുള്ള ഒരു കൊച്ചുവീടിന്റെ അടുക്കളയില്‍ നിര്‍മിച്ച മെഡിമിക്‌സ് സോപ്പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പായി മാറിയതിനു പിന്നില്‍ ഡോ.എ വി അനൂപ് എന്ന സംരംഭകന്റെ കൃത്യമായ മാനേജ്മെന്റ് തന്ത്രങ്ങളുണ്ട്. ഒരു സംരംഭം വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനവും ക്ഷമയും അര്‍പ്പണവും ഒരുമിച്ചുവേണമെന്ന് വിശ്വസിക്കുന്നയാളാണ് എവിഎ ഗ്രൂപ്പിന്റെ സ്ഥാപകന്‍കൂടിയായ ഡോ.അനൂപ്. സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഉള്‍പ്പടെ എവിഎ ഗ്രൂപ്പിനു കീഴില്‍ നിലവില്‍ ആറ് വന്‍കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ, ചലച്ചിത്ര മേഖലകളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഡോ.അനൂപ് കേരളത്തിലെ സംരംഭകകാലവസ്ഥയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളം നിക്ഷേപ സൗഹൃദം തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന അഭിപ്രായം…