ഒരുകുഞ്ഞ് ജനിക്കുമ്പോള്‍ ഓരോ മാതാപിതാക്കള്‍ക്കും പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ ആ കുഞ്ഞിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ ആരംഭിക്കും. കുഞ്ഞിന്റെ ജനനശേഷവും എന്തൊക്കെ വാങ്ങി നല്‍കും എന്നതിലും ഓരോ മാതാപിതാക്കളും ആകുലരാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഓരോ കുട്ടിയുടേയും തലച്ചോറിന്റെ വികസനവും വളര്‍ച്ചയും. അത്തരത്തില്‍ ഉള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ വിരളമാണ്. അച്ഛനമ്മമാരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായാണ് B4BRAINന്റെ കടന്നുവരവ്. കുട്ടികള്‍ക്കായുള്ള സുരക്ഷിതവും വിശ്വാസ്യമുള്ളതുമായ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളും കേരളത്തില്‍ ആരംഭിച്ച ഈ നൂതനസംരംഭത്തിനു കീഴില്‍ ലഭ്യമാണ്. സംരംഭത്തിന്റെ ആരംഭം വിപണിയില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അവയെല്ലാം വിദേശ നിര്‍മിതമോ വിശ്വാസയോഗ്യമല്ലാത്തതോ ആണ്. അതിനുപുറമേ വില ഒരു സാധാരണ കുടുംബത്തിന് വാങ്ങാന്‍ കഴിയുന്നതിലും അധികമായിരിക്കും. ഈ സാഹചര്യത്തില്‍ വിശ്വാസ്യമായ പ്രൊഡക്ട്സ്സിന്റെ വിപണി സാധ്യത മനസ്സിലാക്കികൊണ്ട് ബ്രെയിന്‍ ഡെവലെപ്‌മെന്റിന്…