ഇഡ്‌ലിയുണ്ടാക്കുന്ന വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് Freshot. idli bot അല്ലെങ്കില്‍ ‘idli ATM’ എന്ന പേരിലുള്ള സംവിധാനം, എടിഎം മാതൃകയില്‍ 24 മണിക്കൂറും ഇഡ്‌ലിയും, ചട്‌നിയും ലഭ്യമാക്കും. ട്വിറ്ററില്‍ പങ്കുവെച്ച വെന്‍ഡിംഗ് മെഷീനിന്റെ പ്രവര്‍ത്തന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതിനോടകം തന്നെ 1,100-ലധികം റീട്വീറ്റുകളും, 6,050 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇഡ്‌ലി, വട, പൊടി ഇഡ്‌ലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെന്‍ഡിംഗ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനും, ഫുഡ് ഓര്‍ഡര്‍ നല്‍കാനും സാധിക്കും. 12 മിനിറ്റിനുള്ളില്‍ 72 ഇഡ്‌ലികള്‍ വരെ വിതരണം ചെയ്യാന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Tag: bengaluru
ബെംഗളൂരു ടെക്ക് സമിറ്റ് നവംബറില്‍
ഏഷ്യയിലെ ഏറ്റവും വലിയ ടെക് സമ്മിറ്റിന്റെ 25ാമത് എഡിഷന് ബാംഗ്ലൂരില്‍ തുടക്കമാകും. കര്‍ണ്ണാടക ഇലക്ട്രോണിക്സ്, ഐടി, ബിസിനസ്, സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റ്, 2022 നവംബര്‍ 16 മുതല്‍ 18 വരെയുള്ള തീയതികളിലായി ബാംഗ്ലൂര്‍ പാലസില്‍ നടക്കും.”Tech4NexGen’ എന്ന ബാനറിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാനഡ, യുകെ, അമേരിക്ക, യൂറോപ്പ്, ഇസ്രായേല്‍, ഓസ്ട്രേലിയ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്സ്, ഗവണ്‍മെന്റ്, ഗവേഷണം, സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യ യുഎസ് ടെക് കോണ്‍ക്ലേവ്, ഐടി, ഇലക്ട്രോണിക്സ് & ഡീപ് ടെക്, ബയോടെക്, സ്റ്റാര്‍ട്ടപ്പുകള്‍, ഗ്ലോബല്‍ ഇന്നൊവേഷന്‍ അലയന്‍സ് എന്നിവയുള്‍പ്പെടെ നിരവധി കോണ്‍ഫറന്‍സ് ട്രാക്കുകള്‍ സമ്മിറ്റില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, ഉല്‍പ്പന്ന ലോഞ്ചുകള്‍, സ്മാര്‍ട്ട് ബയോ അവാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉച്ചകോടിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. 50ലധികം രാജ്യങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. 2000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 400ലധികം…