ആകാശ ബുക്കിംഗ് ആരംഭിച്ചു; വളര്‍ത്തു മൃഗങ്ങളുമായി യാത്ര ചെയ്യാം

വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇന്ന് മുതല്‍ ബുക്കിംഗ് ആരംഭിക്കാമെന്ന് രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ എയര്‍. 2022 നവംബര്‍ 1 മുതല്‍ യാത്രക്കാര്‍ക്ക് വളര്‍ത്തു മൃഗങ്ങളുമായി യാത്ര ചെയ്യാം എന്ന് ആകാശ അറിയിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് യാത്ര ഒരുക്കുന്നതിന് ചില നിബന്ധനകള്‍ എയര്‍ലൈന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ഭാരം ഏഴു കിലോയില്‍ കൂടരുത് എന്നുള്ളതാണ് പ്രധാന നിര്‍ദേശം. ഏഴ് കിലോയില്‍ കൂടുതലാണ് വളര്‍ത്തു മൃഗത്തിന്റെ ഭാരമെങ്കില്‍ കാര്‍ഗോ വിഭാഗത്തില്‍ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും ആകാശ എയര്‍ലൈന്‍ വ്യക്തമാക്കുന്നു. കൂടാതെ, വളര്‍ത്തു മൃഗങ്ങളില്‍ പൂച്ചയേയും നായയെയും മാത്രമേ ഒപ്പം യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു. വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ വാണിജ്യ വിമാനമാണ് ആകാശ എയര്‍. വളര്‍ത്തുമൃഗങ്ങളുമായി ആദ്യത്തെ ആകാശ എയര്‍ ഫ്‌ലൈറ്റ് നവംബര്‍ 1-ന് പുറപ്പെടും എന്ന് ആകാശ എയറിന്റെ ചീഫ്…