നിങ്ങളുടെ സ്വപ്ന മന്ദിരങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നെസ്റ്റ് ഇന്‍ഫ്രാ ബില്‍ഡേഴ്‌സ്

ചെറുതാണെങ്കിലും സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. പലരും സമ്പാദ്യം മുഴുവന്‍ വീടിനായി മാറ്റിവെക്കും. ചിലര്‍ ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാം സ്വപ്നഭവനം പടുത്തുയര്‍ത്തും. നിര്‍മാണ മേഖലയിലെ സാമഗ്രികള്‍ക്ക് വിലയേറിയതോടെ വീടെന്ന സ്വപ്നം പിന്നോട്ടേക്ക് മാറ്റിവെക്കുന്നവരുമുണ്ട്. എന്തായാലും സ്വപ്നഭവനമെന്ന ലക്ഷ്യത്തിലെത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റവും മനോഹരമായി നിറവേറ്റുന്ന സ്ഥാപനമാണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ്. ആലപ്പുഴ മുഹമ്മ സ്വദേശിയായ പ്രജിത് ദേവ് ആണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സിന്റെ അമരക്കാരന്‍. പഠനത്തിനുശേഷം ജോലി നേടുക എന്നുള്ളതല്ലായിരുന്നു ഈ എംടെക് കാരന്റെ സ്വപ്നം, മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അവിടെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതായിരുന്നു. അതില്‍ ഈ യുവ എന്‍ജിനിയര്‍ വിജയം കണ്ടു. ISO 90012015 സെര്‍ട്ടിഫൈഡ് സ്ഥാപനമായ നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സിലൂടെ ഇന്ന് നാനൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. നെസ്റ്റ്…