യു.പി.ഐ ഇടപാടുകളില്‍ ഇടിവ്

കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.  

ജിഎസ്ടി: കേരളത്തിലെ സമാഹരണത്തില്‍ ഇടിവ്

ജി.എസ്.ടി സമാഹരണത്തില്‍ മുന്‍മാസങ്ങളില്‍ മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം. ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന്‍ (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.

ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.  

മദ്യത്തിനു 4% വില്‍പന നികുതി വര്‍ധന; മന്ത്രിസഭയുടെ അംഗീകാരം

വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വില്‍പന നികുതി 4% വര്‍ധിപ്പിക്കുന്നതിനുമുള്ള പൊതുവില്‍പന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്യുന്നതോടെ മദ്യ വില ഉയരും. നിലവില്‍ മദ്യത്തിന്റെ നികുതി 247 % ആണ്. ഇത് 251 % ആയി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ 5% വിറ്റുവരവു നികുതിയാണ് ഒഴിവാക്കിയത്. ഇതു മൂലം മദ്യക്കമ്പനികള്‍ക്ക് വര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഇതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താന്‍ മദ്യ ഉപഭോക്താക്കളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പിക്കാനാണ് തീരുമാനം. വില്‍പന നികുതി 4% ഉയര്‍ത്തുന്നതിനൊപ്പം ബവ്‌റിജസ് കോര്‍പറേഷന്റെ കൈകാര്യച്ചെലവ് ഇനത്തിലുള്ള തുകയില്‍ 1% വര്‍ധന വരുത്താനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍…

Eurobond Plywood for a happy and strong life 

Eurobond Plywood Group is one of the top manufacturers and exporters of plywood in India. Founded 20 years back, Mr. Shajan Shah is the General Director  of the group. Eurobond is known to have introduced the first European plywood technology in India. Now, Eurobond has a capacity of manufacturing 14300 square meters of plywood and related products on a daily basis. Eurobond achieved a turnover of ₹1850 Cr in 2017-18 financial year. Besides, they are expanding their workforce and increasing the production capacity at a swift pace. They are on…

ഒന്നാമതാകാന്‍ കേരള ബാങ്ക്

105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു. നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ…

സംരംഭകര്‍ക്ക് ഒപ്പമുണ്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ സംരംഭകവര്‍ഷം മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് കൂട്ടായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും പുതിയ സംരംഭക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനകീയമാകുന്നു. ഈ സാഹചര്യത്തില്‍ കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ് സംസാരിക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി സര്‍ക്കാറിന്റെ മുഖമുദ്രയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കഴിഞ്ഞു. തുടക്കത്തില്‍ 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്ന ഈ പദ്ധതിയില്‍ നിലവില്‍ രണ്ടുകോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ചെറുകിട…

ജനകീയവത്കരണത്തിലേക്ക് കേരള ടൂറിസം

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന്‍ ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100…

സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്

ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…

നികുതിവരുമാന വളര്‍ച്ച: കേരളത്തിന് രണ്ടാം സ്ഥാനം

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളര്‍ച്ചയോടെ ഏപ്രില്‍-സെപ്തംബറില്‍ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചതും മഹാരാഷ്ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയില്‍ നിന്ന് മഹാരാഷ്ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളര്‍ച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തില്‍ രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. മൂന്നാംസ്ഥാനം കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയില്‍ നിന്ന് തമിഴ്‌നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയര്‍ന്നു. നാലാമതായ കര്‍ണാടകയുടെ വരുമാനം 53,566 കോടി രൂപയില്‍ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളര്‍ച്ചയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.