മാന്നാറില്‍നിന്നും ലോകത്തിന്റെ കരകൗശലവിപണിയിലേക്ക് വളരുന്ന മാന്നാര്‍ ക്രാഫ്റ്റ്

കരകൗശല നിര്‍മാണ വിപണന രംഗത്ത് കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. പക്ഷേ കഴിവുള്ള കരകൗശല വിദഗ്ദരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ട പ്ലാറ്റ്ഫോം പലപ്പോഴും ലഭ്യമായിരുന്നില്ല. അതോടൊപ്പം പുരാവസ്തുക്കള്‍ക്ക് മികച്ച വിപണന മൂല്യം നേടുവാനും കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള എക്സ്പോഷര്‍ നല്‍കുവാനും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി മാന്നാര്‍ ക്രാഫ്റ്റ് മാറുന്നത്. വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങളും പുരാവസ്തുക്കളും വാഗ്ദാനം ചെയ്യുന്ന പട്ടണങ്ങളും ഗ്രാമങ്ങളും നിരവധിയാണ്. കേരളത്തില്‍ അത്തരം കരകൗശല നിര്‍മാണങ്ങളില്‍ മുന്‍നിരയില്‍നില്‍ക്കുന്ന പ്രദേശമാണ് മാന്നാര്‍. അവിടെ നിന്നും ഒരു സംരംഭം ലോക വിപണിയില്‍ തന്നെ സുപ്രധാന സ്ഥാനം നേടുകയെന്നത് ചെറിയ കാര്യമല്ല. 2017ല്‍ മുഹമ്മദ് സാദിഖ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇന്ന് മാന്നാര്‍ ക്രാഫ്റ്റ് എന്ന ഒരു വലിയ സംരംഭമായി…

Build your royal dream with GO ROYAL

തേക്ക് ഫര്‍ണിച്ചറുകള്‍ക്കായി രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോറുമായി തിരുവനന്തപുരം സ്വദേശിയായ യുവസംരംഭകന്‍. എംബിഎ പഠനകാലത്ത് കൂടെ കൂടിയ ബിസിനസ് മോഹം ഗോകുല്‍രാജ് പൂര്‍ത്തീകരിച്ചത് ഗോ റോയല്‍ അസോസിയേറ്റ്സ് എന്ന നൂതന സംരംഭത്തിലൂടെയാണ്. കോവിഡ് മിക്ക സംരംഭങ്ങളേയും പിന്നോട്ട് വലിച്ചപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം പ്രതിസന്ധിയെ അവസരമാക്കുകയാണ് ചെയ്തത്. ഒരൊറ്റ ക്ലിക്കിലൂടെ കസ്റ്റമേഴ്സിന് ആവശ്യമായ ഡോറുകളും വിന്‍ഡോകളും മറ്റു ഫര്‍ണിച്ചറുകളും കേരളത്തിനകത്തും പുറത്തും എത്തിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറാണ് ഗോ റോയല്‍ അസോസിയേറ്റ്സ്. ബാങ്കില്‍ നിന്നും ബിസിനസിലേക്ക് അസംഘടിതമായിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരമേഖലയില്‍ ഇകൊമേഴ്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറിയ ഗോകുല്‍രാജിന്റെ കരിയര്‍ ആരംഭിച്ചത് സ്വകാര്യ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായാണ്. ബംഗ്ളൂരുവിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് കോളേജിലെ പഠനകാലത്തു തന്നെ ഓറാക്കിളില്‍ ജോലി ലഭിച്ചെങ്കിലും സ്വന്തം സംരംഭമെന്ന മോഹത്താല്‍ ജോലിക്ക് ചേര്‍ന്നില്ല. സ്വകാര്യ ബാങ്കിലെ ജോലി ഹോം ലോണ്‍ വിഭാഗത്തിലായതിനാല്‍ തിരുവനന്തപുത്തെ…

ഇനി സ്മാര്‍ട്ടാകാം സ്മാര്‍ട്ട് ത്രിഡി പാനല്‍സിനോപ്പം

നിര്‍മാണ രംഗത്തെ നൂതന ആശയങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നവരാണ് മലയാളികള്‍. തന്റെ വീടും പരിസരവും ഒപ്പം പ്രോപ്പര്‍ട്ടി അതിരുകളും തികച്ചും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി ത്രീഡി പാനല്‍സ് എന്ന ഡിസൈന്‍ കണ്‍സെപ്റ്റ് പരിചയപ്പെടുത്തുകയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ത്രീഡി പാനല്‍സ് എന്ന അത്യാധുനിക ടെക്നോളജിയുടെ വരവ്. കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കി നിര്‍മാണം ആരംഭിച്ചത് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ആര്‍ ആണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കേന്ദ്രമാക്കിയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്താണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ് ? വീട്, കൃഷിയിടങ്ങള്‍, റൂഫ് ടോപ്പുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗമാണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ്. ത്രീഡി വെല്‍ഡ്മെഷ്, ത്രീഡി ബൗണ്ടറി പാനല്‍സ്, ത്രീഡി…

ഭക്ഷണ സംരംഭകരാകണോ ? ഒപ്പമുണ്ട് കോഫി ടേബിള്‍

സ്വന്തമായി ഒരു കോഫിഷോപ്പോ റെസ്റ്റോറന്റോ ഹോട്ടലോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? ഈ മേഖലയിലെ പരിചയക്കുറവ് നിങ്ങളെ ഈ ആഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോ ? എങ്കില്‍ പ്രയാസപ്പെടേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ കോഫി ടേബിള്‍ ഒപ്പമുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ് കണ്‍സള്‍ട്ടിങ് രംഗത്ത് ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ടേബിള്‍ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവന സഹായത്തോടെ ഒട്ടനവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫ്ടീരിയകളും റിസോര്‍ട്ടുകളും കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലക്ഷദ്വീപിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൊക്കേഷന്‍ സെറ്റ് ചെയ്യുന്നതു മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ്, മെനു തയ്യാറാക്കല്‍, മെഷീനറികളുടെയും കിച്ചന്‍ ഉപകരണങ്ങളുടെയും സജ്ജീകരണം, പരിശീലനം ലഭിച്ച വിദഗ്ധ ജീവനക്കാരുടെ നിയമനം, ഫുഡ് പ്രിപ്പറേഷന്‍, ഓപ്പറേഷന്‍സ്, ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ബ്രാന്‍ഡിങ് തുടങ്ങി ലാഭകരമായ വിജയമാതൃക ഒരുക്കുന്നതുവരെയുള്ള മുഴുവന്‍ സേവനങ്ങളും കോഫി ടേബിള്‍ ലഭ്യമാക്കുന്നു. ഓരോ റെസ്റ്റോറന്റുകള്‍ക്കും അനുയോജ്യമായ തീമിലുള്ള വ്യത്യസ്തമായ…

നീലച്ചിറകുകൾ വിടർത്തുന്ന പുത്തൻ താരോദയം സോണി മണിരഥൻ

ബ്ലൂ വിംഗ്‌സ് – ‘പഠിച്ചിറങ്ങിയാല്‍ പറന്നിരിക്കും’ എന്ന ബ്രാന്‍ഡ് അംബാസിഡര്‍ മേജര്‍ രവിയുടെ വാക്കുകള്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്നത് ഏവിയേഷന്‍, ഏയര്‍പോര്‍ട്ട് മേഖലയില്‍ കരിയര്‍ സ്വപ്നം കാണുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്കാണ്. നമ്മള്‍ കുട്ടിക്കളിയായി കാണുന്ന പലതും മറ്റുചിലര്‍ക്ക് ആകാശം മുട്ടെയുള്ള സ്വപ്നങ്ങളായിരിക്കും. ആകാശം മുട്ടെയുള്ള സ്വപ്നങ്ങള്‍ കീഴടക്കാന്‍ മികച്ച കോഴ്‌സുകള്‍ കണ്ടെത്താനും പഠിക്കാനും സാധിക്കണം. അതിനുള്ള അവസരം ഒരുക്കുകയാണ് ബ്ലൂ വിം?ഗ്‌സ് ?ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍. നൂറു ശതമാനം പ്ലേസ്‌മെന്റ് റെക്കോര്‍ഡുള്ള ബ്ലൂ വിം?ഗ്‌സിലൂടെ ആയിരത്തിലേറെ മികച്ചു പ്രൊഫഷണലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഏവിയേഷന്‍ രം?ഗത്തെ ഇന്ത്യയിലെ തന്നെ മികച്ച ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ഒന്നായ ബ്ലൂ വിം?ഗ്‌സ് എഡ്യൂ. പ്രൈവറ്റ് ലിമിറ്റഡ് മാനേജിം?ഗ് ഡയറക്ടര്‍ സോണി മണിരഥന്‍ സംസാരിക്കുന്നു. ബ്ലൂ വിംഗ്‌സിന്റെ തുടക്കം അമേരിക്കന്‍ ക്രൂസ് ഷിപ്പിങ് കമ്പനിയായ കാര്‍ണിവല്‍ ക്രൂസ് ലൈനില്‍ വര്‍ഷങ്ങളോളം ഞാന്‍ ജോലി ചെയ്തിരുന്നു. ആ കാലം…

ഹൈഡ്രജന്‍ വാട്ടര്‍ ഇനി ശീലമാക്കാം 

വരുമാനത്തിന്റെ നല്ലൊരു പങ്ക് മരുന്നിനായി ചെലവഴിക്കുന്നവരാണ് മലയാളികള്‍. ഇത്രയും പണം മരുന്നിനായി ചെലവിടുമ്പോഴും കുടിക്കുന്ന ജലം പരിശുദ്ധമാണോ എന്ന് പരിശോധിക്കാന്‍ നാം തയ്യാറല്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം എണ്‍പത് ശതമാനം രോഗങ്ങളും ജലവുമായി ബന്ധപ്പെട്ടതാണ്. ഈ അവസ്ഥ മുന്നില്‍ കണ്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ സാധിക്കുന്ന ആഗോളതലത്തില്‍ പ്രചാരം നേടിയ ഹൈഡ്രജന്‍ വാട്ടര്‍ എന്ന ന്യൂതന ആശയം കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഡോ.കാസിം ബരയില്‍ എന്ന മലപ്പുറത്തുകാരന്‍. സ്‌കോട്ട് ലുമിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ സംരംഭം പ്രവര്‍ത്തിക്കുന്നത്. ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും പ്രധാനം ചെയ്യുന്നതാണ് ഹൈഡ്രജന്‍ വാട്ടര്‍. കെ വൈ കെ യെന്ന വാട്ടര്‍ എക്യുപ്‌മെന്റ് ബ്രാന്‍ഡിന്റ സൗത്ത് ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രവര്‍ത്തനങ്ങളും സ്‌കോട്ട് ലുമിനാണ് നിര്‍വഹിക്കുന്നത്. മാനേജ്‌മെന്റ് ബിരുദധാരിയായ ഡോ.കാസിം ബരയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി…