നിലവിലുള്ള 2018 ലെ വ്യവസായ നയത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സണ്‍റൈസ് വിഭാഗത്തില്‍പ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്. കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകള്‍ പരിശോധിച്ചാല്‍ 109,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈല്‍, 3000 കോടിയുടെ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു.…
Tag: businessnews
സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് മൂന്നുകോടി വരെ സര്‍ക്കാര്‍ നല്‍കും
വ്യവസായ സംരംഭകരുടെ വര്‍ഷങ്ങളുളടെ കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് സ്വകാര്യ വ്യസായ പാര്‍ക്കുകള്‍ വരവായി. മൂന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറു വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പത്ത് ഏക്കറോ അതില്‍ കൂടുതലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ അപേക്ഷിക്കാം. 15 ഏക്കറില്‍ കൂടുതലാണെങ്കില്‍ ഭൂപരിഷ്‌ക്കരണ നിയമത്തിന് അനുസൃതമായ അനുമതി വേണ്ടിവരും. വ്യക്തികള്‍, ട്രസ്റ്റുകള്‍, കൂട്ടു സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി മൂന്നു കോടി രൂപ സര്‍ക്കാറില്‍ നിന്നു സബ്‌സിഡി ലഭിക്കും. 5 ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും പദ്ധതി ആരംഭിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ തുടങ്ങാം. അപേക്ഷകളില്‍ വകുപ്പു സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അനുമതി ലഭിക്കുന്ന സംരംഭകര്‍ക്ക് എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും. സ്വകാര്യ…
മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ
സംസ്ഥാനത്ത് മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ഒഎൻഡിഎൽഎസ്) വഴി മാത്രമാകും ലഭിക്കുക. സെപ്തംബർ 15ന് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച പോർട്ടൽ മറ്റ് ജില്ലകളിൽ ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഡ്രഗ്സ് കൺട്രോൾ ജനറൽ ഇന്ത്യയുടെ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് പോർട്ടൽ സംവിധാനം നടപ്പിലാക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തീരുമാനിച്ചത്. മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകളടക്കമുള്ള സേവനങ്ങൾക്കുള്ള അപേക്ഷകൾ ഒക്ടോബർ ഒന്നിന് ശേഷം എക്സ്.എൽ.എൻ പോർട്ടൽ മുഖാന്തിരം സമർപ്പിച്ചാൽ പരിഗണിക്കുന്നതല്ലെന്ന് വകുപ്പ് അറിയിച്ചു. പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കും വിവരങ്ങൾക്കും dc.kerala.gov.in സന്ദർശിക്കുക.