അരനൂറ്റാണ്ടിൻ്റെ ബിസിനസ് പ്രൗഢിയിൽ മൂന്നാറിലെ  ചേലക്കല്‍ കൃഷ്ണന്‍ ആന്‍ഡ് സണ്‍സ്

ഒരു ബ്രാന്‍ഡ് ഒരു നാടിന്റെ ഭാഗമായി തീരുക എന്നത് അത്ര പെട്ടന്ന് സാധ്യമാകുന്ന കാര്യമല്ല. നാടിനൊപ്പം വളരുമ്പോഴാണ് ആ പേര് ജനമനസുകളില്‍ സ്ഥാനം പിടിക്കുക. ചേലക്കല്‍ കൃഷ്ണന്‍ ആന്‍ഡ് സണ്‍സിന്റെ കൃഷ്ണ എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയും ഈ പാതയിലായിരുന്നു. ഒന്നും രണ്ടുമല്ല 50 വര്‍ഷത്തെ വിജയ ചരിത്രമാണ് ഈ ബിസിനസ് സാമ്രാജ്യത്തിനുള്ളത്. ഇടുക്കിയുടെ ഹൃദയമായ മൂന്നാറില്‍ ചെറു ബിസിനസായി ആരംഭിച്ച കൃഷ്ണന്‍ ആന്‍ഡ് സണ്‍സ് ഇന്ന് മൂന്നാറിലെ ഒരു കംപ്ലീറ്റ് ഷോപ്പിങ് ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. ഒരു കുടുംബത്തിന്റെ നിത്യജീവിതത്തിനാവശ്യമായതെല്ലാം ഈ ബിസിനസ് വലയത്തിലുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഈ സംരംഭങ്ങളുടെ അമരക്കാരനാണ് ചേലക്കല്‍ കുഞ്ഞന്‍ കൃഷ്ണന്‍. വാഴക്കുളത്ത് ജനിച്ചുവളര്‍ന്ന കുഞ്ഞന്‍ കൃഷ്ണന്‍ ജീവിതം കരുപ്പിടിപ്പിക്കാനായി 1940 ല്‍ പതിനാലാം വയസിലാണ് മൂന്നാറിലെത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറിലെ ആദ്യ പെട്രോള്‍ പമ്പായ ബര്‍മ്മ ഷെല്ലില്‍ ജീവനക്കാരനായാണ് തൊഴില്‍ മേഖലയിലെ തുടക്കം.…