കാനറ ബാങ്കിന് ലാഭം 2525 കോടി

നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 18.51% വര്‍ധിച്ചു.മൊത്ത നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.19 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു.    

സ്ഥിര നിക്ഷേപത്തിനുള്ള പലിശ വര്‍ധിപ്പിച്ച് ബാങ്കുകള്‍

റീപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുയര്‍ത്തി കനറാ ബാങ്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും. കനറാ ബാങ്ക് 501 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50% ല്‍ നിന്ന് 6.75% ആയി ഉയര്‍ത്തി. 25 ബേസിസ് പോയിന്റും 750 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് 6.90% ല്‍ നിന്ന് 35 ബേസിസ് പോയിന്റ് അഥവാ 7.25% ആയും ആണ് കനറാ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വര്‍ധിപ്പിച്ചത്. 35 ബേസിസ് പോയിന്റ് വരെയാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തിയത്. 501 ദിവസം മുതല്‍ 750 ദിവസം വരെയുള്ള നിരവധി കാലയളവുകളുടെ പലിശ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. പുതിയ നിരക്കുകള്‍ 2022 ഒക്ടോബര്‍ 10 മുതല്‍…