കടക്കെണിയില്‍ മുങ്ങി ഇന്ത്യന്‍ കുടുംബങ്ങള്‍ – കെയര്‍ എഡ്ജിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സാധാരണമെന്നോ സ്വാഭാവികമെന്നോ ഒക്കെ നമുക്ക് തോന്നുമെങ്കിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട ഒരു വിഷയമാണിത്. അടുത്തിടെ ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ കെയര്‍ എഡ്ജ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും കടക്കെണിയില്‍ മുങ്ങിയിരിക്കുന്നു എന്നാണ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ലോണ്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയതും ലോണ്‍ ആപ്പുകളുടെ അതിപ്രസരവുമാണ് മിക്കവാറും പേരെ കടക്കാരാക്കിയിരിക്കുന്നത്. കാര്യമായ വരുമാനരേഖകള്‍ ഇല്ലാത്തവര്‍ക്കുപോലും ചെറുതോ വലുതോ ആയ തുകകള്‍ പല ധനകാര്യസ്ഥാപനങ്ങളും വന്‍പലിശ ഈടാക്കി വായ്പ നല്‍കുന്നുണ്ട്. സാധാരണക്കാരന്റെപോലും നിത്യചെലവുകള്‍ വര്‍ധിച്ചതും അത്തരം ചെലവുകള്‍ നിര്‍വഹിക്കാനുള്ള വരുമാനം ലഭിക്കാതെ വരുന്നതുമാണ് പലരെയും പേഴ്സണല്‍ ലോണിലേക്കോ കണ്‍സ്യൂമര്‍ ലോണിലേക്കോ തള്ളിവിടുന്നത്. പേഴ്സണല്‍ ലോണും കണ്‍സ്യൂമര്‍ ലോണും ക്രഡിറ്റ് കാര്‍ഡുകളും ഭവനവായ്പകളുമാണ് ഇന്ത്യയിലെ സാധാരണക്കാരെ കൂടുതലായി കടക്കെണിയില്‍ പെടുത്തിയിരിക്കുന്നത്. ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം…