പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീട്ടി

പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) ഉത്തരവിന് പിന്നാലെ ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡിഎഫ്പിഡി) ഉത്തരവിറക്കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത കരാറുകളുടെ കയറ്റുമതി റിലീസ് ഓര്‍ഡറുകള്‍ (ERO) നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2022 നവംബര്‍ 30 വരെയാണ്. ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് മില്ലുകള്‍ നല്‍കുന്ന ഒരുതരം പെര്‍മിറ്റാണ് ഇആര്‍ഒ. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. അതേസമയം, രണ്ട് ഘട്ടങ്ങളിലായി 8 ദശലക്ഷം ടണ്‍ പഞ്ചസാര…