ഫാഷനെ പാഷനാക്കിയ മൂന്നര പതിറ്റാണ്ട്

വസ്ത്ര സംരംഭക ലോകത്ത് സെറീന ബുട്ടീകിലൂടെ ചരിത്രം രചിച്ച ഷീല ജെയിംസിനൊപ്പം വിജയത്തിന്റെ അടിത്തറ കഠിനാധ്വാനം മാത്രമാണെന്ന് തെളിയിച്ച സംരംഭകയാണ് ഷീല ജെയിംസ്. കേരളത്തിലെ ആദ്യകാല വനിതാ സംരംഭകരില്‍ ഒരാള്‍. ഫാഷനെ പാഷനായി മുറുകെപ്പിടിച്ച ജീവിതം. തിരുവനന്തപുരത്തിന്റെ മണ്ണില്‍ ബുട്ടീക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തിത്വം. തലസ്ഥാനത്ത് വേരുറപ്പിച്ച സറീന ബുട്ടീക് എന്ന ടെക്‌സ്റ്റൈല്‍ ഡിസൈനിങ് കേന്ദ്രം ചുരുങ്ങിയ കാലം കൊണ്ടാണ് സ്ത്രീമനസുകളുടെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറിയത്. ഇന്ന് കേരളത്തില്‍തന്നെ, സ്ത്രീ വസ്ത്ര സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് സറീന. സ്ത്രീകളുടെ ഫാഷന്‍ ട്രെന്‍ഡുകളെ സ്വാധീനിക്കാന്‍ ഇക്കാലയളവില്‍ സറീനയ്ക്കു സാധിച്ചു. ദൂരദേശങ്ങളില്‍ നിന്നുപോലും കരകൗശല വിദഗ്ധരെ കണ്ടെത്തി സറീനയുടെ പുതു വസ്ത്രങ്ങള്‍ നെയ്തെടുത്തു. റീട്ടെയില്‍ വസ്ത്രവ്യാപാര രംഗത്ത് വേറിട്ട പാതയിലൂടെ പ്രയാണം തുടരുന്ന ഷീലയ്ക്ക് പറയാനുള്ളതാകട്ടെ മൂന്നര പതിറ്റാണ്ടിന്റെ സംരംഭക ചരിത്രവും. 2020ലെ മികച്ച…