ചാര്‍ജറുകളില്ലാതെ ഐഫോണുകള്‍ വിറ്റതിന് ആപ്പിളിന് വന്‍ തുക പിഴ. 20 മില്യണ്‍ ഡോളര്‍ പിഴയാണ് (1,646,630,000 രൂപ) വിധിച്ചത്. അധിക ഉത്പന്നം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് ‘ദുരുപയോഗം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രസീലിയന്‍ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തില്‍ ബ്രസീല്‍ നീതിന്യായ മന്ത്രാലയം സെപ്റ്റംബറില്‍ ആപ്പിളിന് ഏകദേശം 2.5 മില്യണ്‍ ഡോളര്‍ പ്രത്യേക പിഴ ചുമത്തുകയും ചാര്‍ജറുകളില്ലാതെ 12, 13 മോഡല്‍ ഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ആപ്പളിനെ വിലക്കുകയും ചെയ്തതിരുന്നു. ബ്രസീലിയന്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരമായി സാവോ പോളോ സിവില്‍ കോടതി ജഡ്ജി 100 ദശലക്ഷം റീസ് ( 1,214,500 രൂപ) വിധിച്ചിരുന്നു. ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ എന്ന പേരില്‍ 2020 ഒക്ടോബറില്‍ പുതിയ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ ഉള്‍പ്പെടുത്തുന്നത് ആപ്പിള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ആദ്യം വാങ്ങിയ ഉത്പന്നം പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടാമത് മറ്റൊരു ഉത്പന്നം…