ഷെഫ് എന്നാല്‍ ഇന്ന് ഓരോ മലയാളിയുടെയും നാവിലെത്തുന്ന ആദ്യത്തെ പേര്. സുരേഷ് പിള്ള. കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും സ്വാദും ലോകമെങ്ങും എത്തിച്ച മാസ്റ്റര്‍ ഷെഷ്. അഷ്ടമുടി കായലിന്റെ തീരത്തുനിന്ന് രുചിക്കൂട്ടുകള്‍തേടി ലണ്ടണ്‍ വരെ എത്തിയ യാത്ര. ഒടുവില്‍ റെസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാന്‍ഡിലൂടെ രുചിയുടെ സംരംഭകലോകങ്ങളെ കീഴടക്കി തുടരുന്ന മുന്നേറ്റം. ശശിധരന്‍ പിള്ളയുടെയും രാധമ്മയുടെയും മകനായി കൊല്ലം ചവറയില്‍ ജനിച്ച സുരേഷ് പിള്ള ഇന്ന് ആഗോള മലയാളിയുടെ ബ്രാന്‍ഡാണ്. പാഷനും കഠിനാധ്വാനവും മുറുകെ പിടിച്ച് തുടരുന്ന ജീവിതം. ചെറുപ്പം മുതല്‍ ചെസിനോടായിരുന്നു അഭിരുചി. ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച സാമര്‍ഥ്യം. പില്‍ക്കാല ജീവിത പ്രതിസന്ധികള്‍ സുരേഷിനെ അണിയിച്ചത് ഷെഫിന്റെ കുപ്പായം. ബിബിസി മാസ്റ്റര്‍ ഷെഫ് മത്സരത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാള്‍ എന്ന ബഹുമതിക്ക് അര്‍ഹന്‍. മാസം 450 രൂപ വരുമാനം…