ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് ടാപ്കോയുടെ ചരിത്രം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കളിമണ്‍ ഓടുകള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്ന കാലം. ആ കാലത്താണ് കാര്‍ഷിക വൃത്തിയില്‍നിന്ന് കാലത്തിനനുസരിച്ച് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ അര്‍ജുനന്‍ എന്ന ദീര്‍ഘദര്‍ശി കളിമണ്‍ ഓടുകള്‍ക്ക് പേരുകേട്ട തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് S N Clay Works ആരംഭിക്കുന്നത്. വെറും അഞ്ച് ജോലിക്കാരുമായി ആരംഭിച്ച ഒരു ചെറു സംരംഭം, ഉത്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും സേവനവും ഉറപ്പാക്കിയതുമൂലം വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരളത്തിന് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ 1990ല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജോലിക്കാരുടെ എണ്ണം അറുപതിലേക്ക് ഉയരുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അച്ഛന്‍ തുടങ്ങിവച്ച വ്യവസായത്തില്‍ മകന്‍ അനീഷും സജീവ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ അനീഷ്…