കോവിഡ് കവര്‍ന്നെടുത്ത ആഘോഷങ്ങളുടെ വീണ്ടെടുപ്പായിരുന്നു കഴിഞ്ഞ ഓണക്കാലം. വിവിധ വര്‍ണങ്ങളിലുള്ള ടീ ഷര്‍ട്ടില്‍ കഥകളിയുടെയും പൂക്കളുടെയും ഡിസൈന്‍ പ്രിന്റായിരുന്നു ഇത്തവണത്തെ ഓണം ഡ്രസിങിലെ ഹൈലൈറ്റ്. ഇത്തരം മിക്ക പ്രിന്റ് ഓണ്‍ ഡിമാന്റ് ടീ ഷര്‍ട്ടുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് തിരുപ്പൂരുള്ള സെയ്ക്കര്‍സ് ക്ലോത്തിങ്സ് എന്ന സ്ഥാപനമാണ്. പട്ടാമ്പിക്കാരനായ സുഹൈല്‍ സക്കീര്‍ ഹുസൈന് എന്ന യുവ സംരംഭകനാണ് ട്രെന്‍ഡ് സെറ്ററായ നൂതന സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടീ ഷര്‍ട്ടുകളില്‍ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള പിക്ചറോ ലോഗോയോ നെയിമോ ഇംപോര്‍ട്ടഡ് മെഷിന്റെ സഹായത്തോടെ പ്രിന്റ് ചെയ്തുനല്‍കുകയാണ് സെയ്ക്കര്‍സ് ക്ലോത്തിങ്സ് പ്രധാനമായും ചെയ്യുന്നത്. കസ്റ്റമൈസ്ഡ് സൈസ് ആന്റ് പ്രിന്റ് ഡിഗ്രി പഠനകാലത്ത് തന്നെ സുഹൈല്‍ ടീഷര്‍ട്ടുകള്‍ കടകളില്‍ നിന്നും വാങ്ങി പ്രിന്റു ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. പഠനശേഷമാണ് ടെക്സ്റ്റല്‍ സിറ്റിയായ തിരുപ്പൂരില്‍ ബിസിനസിന് തുടക്കമിട്ടത്. വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ഫാക്ടറി ആരംഭിച്ചതെങ്കിലും ക്വാളിറ്റിയില്‍…