കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നു നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) സംഭരിച്ച 40855 ടണ്‍ കൊപ്ര പൊതുവിപണിയില്‍ വില്‍ക്കുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചതോടെ കേരളത്തില്‍ കൊപ്രവില ഇടിഞ്ഞു തുടങ്ങി. കുറഞ്ഞ വിലയ്ക്കു നാഫെഡില്‍ നിന്നു കൊപ്ര ലഭിക്കുമെന്നതിനാല്‍ വെളിച്ചെണ്ണ ഉല്‍പാദന കമ്പനികള്‍ കേരളത്തിലെ മൊത്തവ്യാപാരികളില്‍ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചതാണു കാരണം. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നു 40600 ടണ്‍ സംഭരിച്ചപ്പോള്‍ കേരളത്തില്‍ നിന്നു സംഭരിച്ചത് 255 ടണ്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്നു സംഭരിച്ച കൊപ്രയുള്‍പ്പെടെ പൊതുവിപണിയില്‍ വില്‍ക്കാനുള്ള തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയായി. ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണു നാഫെഡ് കൊപ്ര വിറ്റഴിക്കുന്നത്. ഇത്രയും വലിയ അളവില്‍ കൊപ്ര ഒരുമിച്ചു വിപണിയിലെത്തുന്നതോടെ കേരളത്തില്‍…
Tag: coconutoil
ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരം കെ.എല്‍.എഫ് നിര്‍മ്മലിന്
ഇരുപത് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരത്തിലെ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയിലെ കെ.എല്‍.എഫ് നിര്‍മ്മല്‍ ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കി. നാളികേര വികസന ബോര്‍ഡാണ് നിര്‍മ്മലിനെ നാമനിര്‍ദ്ദേശം ചെയ്തത്. മലേഷ്യയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ കെ.എല്‍.എഫ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ പോള്‍ ഫ്രാന്‍സിസ്, ജോണ്‍ ഫ്രാന്‍സിസ് എന്നിവരെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.