ഈ ശീലം തന്റെ നാശത്തിലേക്കാണെന്ന് അയാള്‍ക്ക് മനസ്സിലായി. പട്ടാള സേവനത്തിന്റെ കാലഘട്ടത്തില്‍ ആഭ്യന്തരയുദ്ധം തീഷ്ണമായിരുന്ന സമയത്ത് അയാള്‍ക്ക് യുദ്ധത്തില്‍ മുറിവേല്‍ക്കുകയുണ്ടായി. കഠിനമായ വേദന ശമിപ്പിക്കാന്‍ അയാള്‍ അഭയം പ്രാപിച്ചത് മോര്‍ഫിനെയായിരുന്നു. ഒരു കെമിസ്റ്റും ഡ്രഗ്ഗിസ്റ്റുമായിരുന്ന അയാള്‍ക്ക് മോര്‍ഫിന്‍ ലഭിക്കുവാന്‍ വളരെ എളുപ്പമായിരുന്നു. കാലക്രമേണ അയാള്‍ അതിന് അടിമയായി. അത്യാപത്തിലേക്കുള്ള ഈ പോക്കില്‍ നിന്നും മുക്തി നേടാന്‍ അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഈ സമയത്താണ് ഒരു ഡോക്ടര്‍ പുതിയൊരു അവകാശ വാദവുമായി രംഗത്തെത്തുന്നത്. ലഹരിക്ക് അടിമയായവരെ കൊക്ക (Coca – Cocaine) കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ഡോക്ടറുടെ വാദം. ഇത് കേട്ട അയാളുടെ തലയില്‍ എന്തോ ആശയം മിന്നി. പിന്നീട് എന്തൊക്കെയോ ഗവേഷണങ്ങളില്‍ അയാള്‍ തുടര്‍ച്ചയായി മുഴുകി. എങ്ങനെയെങ്കിലും ഈ വൃത്തികെട്ട ശീലത്തില്‍ നിന്നും പുറത്തു കടന്നേ പറ്റൂ. നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അയാള്‍ കൊക്ക ഇലകളും (Coca Leaves)…