മമ്മൂട്ടി നായകനായ ‘റോഷാക്ക്’ എന്ന സിനിമയ്ക്ക് അഭിനന്ദനവുമായി നിര്‍മാതാവ് ആന്റോ ജോസഫ്. ഹൗസ്ഫുള്‍ ബോര്‍ഡുകളുമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് റൊഷാക്കിലൂടെ സംഭവിച്ചതെന്നും മൂന്ന് ദിവസം കൊണ്ട് 9.75 കോടി വരുമാനം നേടിയെന്നും ആന്റോ ജോസഫ് കുറിച്ചു. എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മില്‍ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘റോഷാക്’. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയില്‍ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തീയറ്ററുകള്‍ ഒന്നിലധികമുണ്ട് എം.ജി.റോഡിന്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് ‘റോഷാക്’ ആണ്. അതു തന്നെയാണ് തിരക്കിന്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താല്‍ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആള്‍ സാന്നിധ്യം കൊണ്ട് ഉണര്‍ത്തുകയാണ് ഈ സിനിമയെന്നു…