ഭാവിയില്‍ നല്ലൊരു അധ്യാപിക ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ ഇടക്കാലത്ത് ചില വിഷയങ്ങള്‍ക്ക് പിന്നിലായി. ഈ പ്രശ്‌നം സദാസമയം അവളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ആ ക്ലാസില്‍ നിന്നും ലഭിച്ച ആശയം അവളുടെ പഠനത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. അമ്മുവിന്റെ പഠനരീതിയിലുണ്ടായ നിസാര പ്രശ്‌നമാകാം ആ കുട്ടിയെ പഠനത്തില്‍ പിന്നിലാക്കിയത്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചപ്പോള്‍ അവളുടെ പഠനവും കളര്‍ഫുള്‍ ആയി. അമ്മുവിനെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ നമുക്ക് ചുറ്റുമുണ്ടാകാം. നിസാര പ്രശ്‌നങ്ങളായിരിക്കാം കുട്ടികളെ പഠനത്തില്‍ പിന്നിലാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അവര്‍ക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിഞ്ഞ് അത് മറികടക്കാനും അവരുടെ ബഹുമുഖ വികാസത്തിനുമായി കൊല്ലം ആയൂരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആര്‍…